അമിതഭാരം പന്തിന് ഭീക്ഷണി, അയാളുടെ വിക്കറ്റ് കീപ്പിങ് ശൈലി തന്നെ തെറ്റ്

പന്ത് ആവശ്യമോ ? ഈ വരുന്ന ട്വന്റി ട്വന്റി ലോകകപ്പിന് പന്ത് എന്ന വിക്കറ്കീപ്പറെ ഇന്ത്യൻ ടീമിന് ആവശ്യമുണ്ടോ. ഒറ്റവാക്കിൽ പറയാം, ഇല്ല.

അതിന് കാരണം കാർത്തിക്കും പാണ്ഡിയയും തന്നെ. ധോണി എന്ന ഫിനിഷർ പോയ വിടവ് നികത്താൻ വേണ്ടി പന്തിനെ ഒരുപാട് ബിസിസിഐ സപ്പോർട്ട് ചെയ്തു. പക്ഷെ ഇപ്പോൾ ഇതാ രണ്ടു വീര്യം കൂടിയ ഫിനിഷേഴ്സിനെ ഇന്ത്യൻ ടീമിന് ലഭിച്ചിരിക്കുന്നു. ഇനി അതും പോരാത്തതിന് സഞ്ജു ഉൾപ്പടെ ഉള്ളവർ ഒരു അവസരം കാത്തിരിക്കുകയാണ്. ടെസ്റ്റിലും ഏകദിനത്തിലും നടത്തുന്ന മികച്ച പ്രകടനങ്ങൾ ടി20 യിലേക്ക് വരുമ്പോൾ ആവർത്തിക്കാൻ സാധിക്കുന്നില്ല.

29, 5, 6, 17 എന്നിങ്ങനെയാണ് പരമ്പരയിലെ നാല് മത്സരങ്ങളിൽ പന്തിന്റെ സ്കോറിങ്. നായകൻ എന്ന നിലയിൽ കൂടുതൽ ഉത്തരവാദിത്വം കാണിക്കേണ്ട പന്ത് തന്നെയാണ് കൂടുതൽ അലസമായി കളിക്കുന്നത്. ഈ അലസതയാണ് ഇപ്പോൾ ഇന്ത്യക്ക് ഏറ്റവും പാര എന്നും പറയാം. ഇപ്പോൾ പന്തിനെക്കുറിച്ച്പറയുകയാണ് മുൻ പാകിസ്ഥാൻ തരാം ഡാനിഷ് കനേറിയ.

പന്തിന്റെ വിക്കറ്റ് കീപ്പിങ്ങിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് ഒരു കാര്യം മനസ്സിലായി. പന്ത് ഫാസ്റ്റ് ബൗളറുമാർ പന്തെറിയുമ്പോൾ സാധരണ വിക്കറ്റ് കീപ്പറുമാർ ഇരിക്കുന്ന പോലെ ഇരിക്കുന്നില്ല, അമിത ഭാരം കാരണം എഴുനേൽക്കാൻ ബുദ്ധിമുട്ടുള്ളതിനാലാകാം ഇങ്ങനെ ചെയ്യുന്നത്. അവൻ പൂർണ്ണമായും ഫിറ്റാണോ? സംശയമുണ്ട്.” മുൻ തരാം പറഞ്ഞു.

“എന്നിരുന്നാലും, അദ്ദേഹത്തിന്റെ ക്യാപ്റ്റൻസിയിലേക്ക് വരുമ്പോൾ, ഹാർദിക്, കാർത്തിക് തുടങ്ങിയവരും ബൗളർമാരും അങ്ങേയറ്റം പിന്തുണച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര വിജയം കരസ്ഥമാക്കുന്ന ആദ്യ നായകനാകാനും പന്തിന് കഴിയും,” ഡാനിഷ് കനേരിയ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.