കോഹ്ലിയ്ക്ക് ആദ്യം 'കെെസഹായം', പിന്നീട് പണികൊടുത്ത് എബിഡി

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി രക്ഷപെട്ടത് മണിക്കൂറുകള്‍ക്കുളളില്‍ തന്നെ രണ്ട് തവണ. കോഹ്ലിയെ അനായാസം പുറത്താക്കാനുളള രണ്ട് ക്യാച്ചുകളാണ് ദക്ഷിണാഫ്രിക്കന്‍ ഫീല്‍ഡര്‍മാര്‍ വിട്ടുകളഞ്ഞത്.

ദക്ഷിണാഫ്രിക്കന്‍ ഫീല്‍ഡര്‍മാരായ ഫിലാന്‍ഡറും എബി ഡിനില്ലേഴ്‌സുമാണ് കോഹ്ലിയുടെ ക്യാച്ചുകള്‍ വിട്ടുകളഞ്ഞത്. റബാഡയുടെ പന്തിലായിരുന്നു കോഹ്ലി ആദ്യ രക്ഷപ്പെട്ടത്. പി്ന്നീട് മോര്‍ക്കലിന്റെ പന്തില്‍ മൂന്നാം സ്ലിപ്പില്‍ ഡിവില്ലേഴ്‌സും കോഹ്ലിയെ കൈവിടുകയായിരുന്നു.

ഇന്ത്യ രണ്ടിന് 65 റണ്‍സ് എന്ന നിലയിലായിരുന്നു അപ്പോള്‍. കോഹ്ലിയാകട്ടെ വ്യക്തിഗത സ്‌കോര്‍ 34ലും ആയിരുന്നു. എന്നാല്‍ അര്‍ധ സെഞ്ച്വറി തികച്ചതിന് പിന്നാലെ ഡിവില്ലേഴ്‌സ് തന്നെ കോഹ്ലിയെ പിടിച്ച് പുറത്താക്കി. 106 പന്തില്‍ ഒന്‍പത് ഫോറടക്കം 54 റണ്‍സാണ് കോഹ്ലി നേടിയത്.

മത്സരത്തില്‍ സാവധാനമാണ് ഇന്ത്യന്‍ സ്‌കോര്‍ മൂന്നേറുന്നത്. മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന കോഹ്ലിയും പൂജരയും ചേര്‍ന്ന് 84 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.