സെഞ്ച്വറി അടിച്ച് ടീമിൽ നിന്ന് പുറത്തേക്ക്, ചെന്നുപെട്ടത് അവരുടെ മുന്നിൽ; ഒരു മത്സരം കൊണ്ട് മാറി മറിഞ്ഞ കരിയർ

വിക്ടോറിയയിലെ ഗ്രീൻസ്‌ബറോയിൽ ജനിച്ച ലൂയിസ് നോർത്ത്‌കോട്ടിനായി കളിച്ച ഗ്രേഡ് ക്രിക്കറ്റ് കളിക്കാരനായിരുന്നു, വിക്ടോറിയൻ ബുഷ്‌റേഞ്ചേഴ്‌സിനായി അദ്ദേഹം 1999/2000 സീസണിൽ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം നടത്തി. അടുത്ത കുറച്ച് വർഷങ്ങളിൽ, അവൻ ബോപ്ഡലിങ്ങിൽ കൂടുതൽ മികച്ചവനായി മാറി, കൂടാതെ 2002/03, 2003/04 (വിക്ടോറിയ കപ്പ് നേടിയ സീസൺ), 2004/05 എന്നിവയിൽ മികച്ച പ്രദാനങ്ങൾ താരം നടത്തി.

2006-ൽ ഡർഹാം സിസിസിയുടെ രണ്ട് ഓസ്‌ട്രേലിയൻ ഓവർസീസ് കളിക്കാരിൽ ഒരാളായിരുന്നു അദ്ദേഹം. അധികം വൈകാതെ ഓസ്‌ട്രേലിയൻ ടീമിലും താരത്തിന് ക്ഷണം കിട്ടി. സ്ഥിരത ഇല്ലാത്ത പ്രകടനങ്ങളാണ് താരം നടത്തിയത്.അതിനാൽ തന്നെ പലപ്പോഴും താരം ടീമിൽ വന്നുപോകുന്ന ഒരു അതിഥി മാത്രമായി.

ഒരു മികച്ച പ്രകടനം നടത്തിയാൽ ഒരു മോശം പ്രകടനം അതായിരുന്നു താരത്തിന്റെ കുഴപ്പം. അതിനിടയിലാണ് താരത്തിന്റെ കരിയർ മാറ്റിമറിച്ച ആ സംഭവം നടക്കുന്നത്. ദക്ഷിണാഫ്രിക്ക ലോക റെക്കോർഡ് റൺസ് പിന്തുടർന്ന് മത്സരത്തിൽ താരം പത്തോവറിൽ വഴങ്ങിയത് 113 റൺസ്. ഒരു താരം പത്തോവറിൽ വഴങ്ങിയ റൺസിൽ ഏറ്റവും കൂടുതൽ എൻ നാണംകെട്ട റെക്കോർഡും താരത്തിന് സ്വന്തമായി.

ഈ മത്സരത്തോടെ തരാം ടീമിൽ നിന്നും പുറത്തായി. പിന്നെ അവസരം കിട്ടാതെ വന്നതോടെ ടീമിൽ നിന്ന് പുറത്തായി. ഇന്ന് ചില താരങ്ങൾക്ക് അവസരങ്ങൾ കൊടുക്കുന്ന പോലെ ലൂയിസിന് ഒരു അവസരം കൊടുത്തിരുന്നെങ്കിൽ, ചിലപ്പോൾ..