വാവയെ ഉള്ളായിരുന്നോള്ളൂ വാവ മാത്രം, വൈറലായി പന്തിന്റെ പെരുമാറ്റം; വീഡിയോ

മൊഹാലിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ടി20യിൽ തോറ്റതിന് ശേഷം രോഹിത് ശർമ്മ നയിക്കുന്ന ടീം ഇന്ത്യ വെള്ളിയാഴ്ച അടുത്ത മത്സരത്തിൽ തിരിച്ചുവരാൻ നോക്കും. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരം നടക്കാനിരിക്കുന്ന നാഗ്പൂരിൽ ബുധനാഴ്ചയാണ് മെൻ ഇൻ ബ്ലൂ എത്തിയത്. പരമ്പര സജീവമായി നിലനിർത്തുന്നതിന് ഇന്ത്യക്ക് ജയം അനിവാര്യമാണ്. മറുവശത്ത് ഇന്ത്യൻ മണ്ണിൽ ഇന്ത്യയെ തോൽപ്പിച്ച് കിരീടം സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് ഓസ്ട്രേലിയ.

ഇന്ത്യൻ ടീം അംഗങ്ങൾ നാഗ്പൂർ വിമാനത്താവളത്തിൽ എത്തുമ്പോൾ ആളുകൾ അവരെ കാണാനും ഫോട്ടോ എടുക്കാനും ശ്രമിക്കുന്ന ഒരു വീഡിയോ ബിസിസിഐ പോസ്റ്റ് ചെയ്തിട്ടുണ്ട്. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ ഒരുനോക്ക് കാണാൻ വിമാനത്താവളത്തിലും ടീം ഹോട്ടലിലും ആളുകൾ കൂട്ടത്തോടെ തടിച്ചുകൂടി.

വിരാട് കോഹ്‌ലി വിമാനത്താവളത്തിലുണ്ടായിരുന്ന ആരാധകർക്ക് നേരെ കൈവീശി കാണിച്ചപ്പോൾ ശ്രദ്ധകേന്ദ്രമായത് പന്താണ്. എല്ലാ താരങ്ങളുടെയും അടുത്ത് ഓട്ടോഗ്രാഫ് ചോദിച്ചുകൊണ്ട് ഒരു കുട്ടി ഹോട്ടലിന് മുന്നിൽ നിൽക്കുക ആയിരുന്നു. അവനെ ശ്രദ്ധിക്കാതെ പല താരങ്ങളും മുന്നോട്ട് പോയപ്പോൾ പന്ത് അവന്റെ അടുത്തെത്തി ഓട്ടോഗ്രാഫ് നൽകി.

കുഞ്ഞ് ആരാധകനോടുള്ള പന്തിന്റെ പെരുമാറ്റത്തിന് പ്രശംസകൾ കിട്ടി.