ഒരു പന്തില്‍ 11 റണ്‍സ്! നാണംകെട്ട റെക്കോര്‍ഡുമായി ഓസീസ് പേസ് ബൗളര്‍

Advertisement

മെല്‍ബണ്‍ : ഓസ്‌ട്രേലിയന്‍ ബിഗ്ബാഷ് ലീഗില്‍ ഒരു പന്തില്‍ 11 റണ്‍സ് വഴങ്ങി ഓസീസ് പേസ് ബൗളര്‍ സീന്‍ ആബട്ട്. സിഡ്‌നി സിക്‌സേഴ്‌സിനായി പന്തെറിഞ്ഞപ്പോഴാണ് ആബട്ട് ഒരു പന്തില്‍ 11 റണ്‍സ് വഴങ്ങിയത്. ഇതോടെ മത്സരം ദയനീയമായി സിഡ്‌നി സിക്‌സേഴ്‌സ് തോല്‍ക്കുകയും ചെയ്തു.

സിഡ്‌നി ടീമിനെതിരായ മല്‍സരത്തില്‍ പെര്‍ത്ത് സ്‌കോച്ചേഴ്‌സിനു ജയിക്കാന്‍ വേണ്ടിയിരുന്നത് അവസാന ഓവറില്‍ ഒന്‍പതു റണ്‍സ്. പന്തെറിയാനെത്തിയ ആബട്ടിന്റെ ആദ്യ വൈഡ് ബോള്‍ വിക്കറ്റ് കീപ്പറെയും കടന്ന് ബൗണ്ടറിയില്‍; അഞ്ചു റണ്‍സ്. തൊട്ടടുത്ത പന്ത് സിക്‌സറിനു പറത്തിയ ആദം വോക്‌സ് പെര്‍ത്ത് ടീമിനെ വിജയിപ്പിച്ചു.

ഇതോടെ ആബട്ട് വഴങ്ങിയത് ഒരു പന്തില്‍ 11 റണ്‍സും. ടി20യില്‍ ഒരു പന്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന താരമെന്ന ആരു ആഗ്രഹിക്കാത്ത നേട്ടവും ആബട്ട് ഇതോടെ സ്വന്തമാക്കി.

ഓസ്‌ട്രേലിയക്കായി രണ്ട് ഏകദിനവും ഒരു ടി20 മത്സരവും കളിച്ചിട്ടുളള താരമാണ് ആബട്ട്. ഐപിഎല്ലിലും രണ്ട് മത്സരത്തില്‍ ആബട്ട് കളിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയുടെ ഭാവി പേസ് ബൗളറായാണ് ആബട്ടിനെ വിലയിരുത്തുന്നത്.