ടോസ് രാഹുലിന്റെ വഴിയില്‍; ഫ്‌ളോപ്പിനെ തള്ളി പഞ്ചാബ്

ഐപിഎല്ലില്‍ ഇന്നത്തെ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നേരിടുന്ന പഞ്ചാബിന് ടോസ്. പഞ്ചാബ് നായകന്‍ കെ.എല്‍.രാഹുല്‍ ഫീല്‍ഡിംഗ് തിരഞ്ഞെടുത്തു.

സൂപ്പര്‍ കിംഗ്സിനെ തോല്‍പ്പിച്ചാല്‍ മാത്രമേ പഞ്ചാബ് പ്ലേ ഓഫ് സാദ്ധ്യത നിലനിര്‍ത്തുകയുള്ളൂ. ജയിച്ചാല്‍ സൂപ്പര്‍ കിംഗ്സ് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തേക്കു കയറും.

സൂപ്പര്‍ കിംഗ്സ്സ് നിരയില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. നിരന്തരം പരാജയപ്പെടുന്ന വിന്‍ഡീസ് ബാറ്റ്‌സ്മാന്‍ നിക്കോളസ് പൂരനെ മാറ്റി ഇംഗ്ലണ്ടിന്റെ പേസര്‍ ക്രിസ് ജോര്‍ഡാന് പഞ്ചാബ് അവസരം നല്‍കിയിട്ടുണ്ട്.