ആര്‍ച്ചര്‍, റൂട്ടിന്റെ മാണിക്യക്കല്ല്, ഇങ്ങനെ ഒരു അരങ്ങേറ്റം ലോക ചരിത്രത്തിലില്ല

Advertisement

ഇങ്ങനെയൊരു അരങ്ങേറ്റം ക്രിക്കറ്റ് ചരിത്രത്തില്‍ സംഭവിച്ചിട്ടുണ്ടാകുമോ. ടെസ്റ്റിലെ അരങ്ങേറ്റത്തില്‍ തന്നെ ഇംഗ്ലണ്ടിന്റെ ഏറ്റവും പ്രധാന താരമായി മാറിയിരിക്കുന്നു ജോഫ്ര ആര്‍ച്ചര്‍. ഇത്രയും ഇമ്പാക്റ്റ് ഉളള ഒരു ടെസ്റ്റ് അരങ്ങേറ്റം ക്രിക്കറ്റ് ചരിത്രത്തില്‍ ഇതിനു മുമ്പ് ഉണ്ടായിട്ടില്ല.

ലോകം മുഴുവന്‍ ആര്‍ച്ചറെ ശ്രദ്ധിച്ച ദിനങ്ങളാണ് കടന്ന് പോയത്. ആര്‍ച്ചര്‍ ഒരു അരങ്ങേറ്റ താരമാണെന്ന് വിശ്വസിക്കാന്‍ കഴിയാത്ത വിധമാണ് അദ്ദേഹത്തിന്റെ പ്രകടനം. വെസ്റ്റിന്‍ഡീസ് ഓള്‍ഡ് സ്‌കൂള്‍ ഫാസ്റ്റ് ബൗളര്‍മാരെ ഓര്‍മ്മിപ്പിക്കുന്നു ജോഫ്ര ആര്‍ച്ചര്‍. അക്രമണോത്സുകതയും കരുത്തും സമ്മേളിച്ച അപൂര്‍വ്വം പേസര്‍മാരില്‍ ഒരാളാണ് ആര്‍ച്ചറെന്ന് നിസ്സംശയം പറയാം.

ആഷസിലെ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ തുടര്‍ച്ചയായി 16 പന്തുകളാണ് മണിക്കൂറില്‍ 90 മൈല്‍ വേഗത്തില്‍ ആര്‍ച്ചര്‍ എറിഞ്ഞത്. ആര്‍ച്ചറുടെ പന്തില്‍ ഓസീസ് സൂപ്പര്‍ താരം സ്റ്റീവ് സ്മിത്ത് പരിക്കേറ്റ് മടങ്ങുന്നതും ക്രിക്കറ്റ് ലോകം കണ്ടു. തുടര്‍ച്ചയായി മൂന്നാം സെഞ്ച്വറിയ്ക്ക് അരികെയായിരുന്നു അപ്പോള്‍ സ്മിത്ത്.

18.20 ശരാശരിയില്‍ അഞ്ച് വിക്കറ്റുകളാണ് അരങ്ങേറ്റ മത്സരത്തില്‍ ആര്‍ച്ചര്‍ സ്വന്തമാക്കിയത്. 14 ഏകദിന മത്സരങ്ങള്‍ മാത്രം കളിച്ച ശേഷമാണ് ആര്‍ച്ചര്‍ ടെസ്റ്റില്‍ അരങ്ങേറിയത്.

ഇന്ത്‌യന്‍ നായന്‍ വിരാച് കോഹ്ലിയ്ക്ക് ജസ്പ്രിത് ഭുംറയെ പോലെ ഇംഗ്ലീഷ് നായകന്‍ ജോ റൂട്ടിന് കിട്ടിയ അമൂല്യ രത്‌നമാണ് ജോഫ്ര ആര്‍ച്ചര്‍