ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കും; ചില പുതുമുഖങ്ങള്‍ ഉയര്‍ന്നു വന്നേക്കും

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്ക് വ്യാഴാഴ്ച തുടക്കമാകും.ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ അഭാവത്തില്‍ ശിഖര്‍ ധവാനാണ് ഇന്ത്യയെ നയിക്കുന്നത്. ധവാന്റെ ടീം നാളെ ആദ്യ ഏകദിനം കളിക്കുമ്പോള്‍, രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ടീം അതേ ദിവസം തന്നെ പെര്‍ത്തിലേക്ക് പറക്കും.

ഏകദിനത്തിനുള്ള ഇന്ത്യന്‍ താരങ്ങള്‍ മത്സരത്തിനുള്ള പരിശീലനം ലഖ്നൗവില്‍ ആരംഭിച്ചു. പലരും തിങ്കളാഴ്ച മണിക്കൂറുകളോളം നെറ്റ്‌സില്‍ ചെലവഴിച്ചു. ചൊവ്വാഴ്ചയും അതുതന്നെയായിരുന്നു കാണാനായത്.

ഏകദിന പരമ്പരയ്ക്ക് രണ്ടാം നിര ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചത്. ടി20 പരമ്പരയില്‍ പങ്കെടുക്കുന്ന മിക്ക താരങ്ങളും ഓസ്ട്രേലിയയിലേക്ക് പറന്ന് ടി20ഒ ലോകകപ്പിന് തയ്യാറെടുക്കും. അതേസമയം, ലോകകപ്പില്‍ സ്റ്റാന്‍ഡ്ബൈ താരങ്ങളായി ഉള്ള ദീപക് ചഹാര്‍, ശ്രേയസ് അയ്യര്‍ തുടങ്ങിയവരില്‍ ചിലര്‍ ഏകദിനം കളിക്കും. ഏകദിന പരമ്പരയ്ക്കു ശേഷമേ ഇവര്‍ ഓസ്‌ട്രേലിയയിലേക്ക് പോകൂ.

ഏകദിന പരമ്പരയ്ക്കുള്ള 16 അംഗ ടീമിനെ ഇന്ത്യ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ധവാന്‍ നയിക്കുന്ന ടീമില്‍ ശ്രേയസ് അയ്യരാണ് വൈസ് ക്യാപ്റ്റന്‍. രജത് പട്ടീദാറും മുകേഷ് കുമാറും ഉള്‍പ്പെടെ ചില പുതുമുഖങ്ങള്‍ ടീമിലിടം പിടിച്ചിട്ടുണ്ട്.

Read more

ഇന്ത്യന്‍ ഏകദിന ടീം: ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍), രജത് പതിദാര്‍, രാഹുല്‍ ത്രിപാഠി, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഷഹബാസ് അഹമ്മദ്, ഷാര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, രവി ബിഷ്നോയ്, മുകേഷ് കുമാര്‍, അവേഷ് ഖാന്‍, മൊഹമ്മദ്. സിറാജ്, ദീപക് ചാഹര്‍