ഇനി അവൻ വില്ലനാകേണ്ട സമയം ആയി, മലയാളികളുടെ പ്രിയപ്പെട്ട താരത്തെ കുറിച്ച് അക്തർ

ഡേവിഡ് വാർണർക്ക് പകരം പകരം കിവീസ് സൂപ്പർ താരം വില്യംസൺ നായകനായപ്പോൾ ഹൈദരാബാദ് അയാളിൽ നിന്ന് ഏഴ് പ്രതീക്ഷിച്ചിരുന്നു എന്ന് പറയാം. മുമ്പ് പല വര്ഷങ്ങളായി ടീമിന് താങ്ങായി നിന്ന വില്യംസൺ ഈ വര്ഷം ദുരന്തമായി. താളം കണ്ടെത്താൻ ആകാതെ വിഷമിക്കുന്ന സൂപ്പർ താരത്തിന്റെ സ്ട്രൈക്ക് റേറ്റ് 100 ൽ താഴെയാണ്. ഓപ്പണർ ആയി ഇറങ്ങുന്ന താരത്തിന്റെ ബാറ്റിംഗിലെ ഇഴച്ചിൽ ബാക്കിയുള്ള താരങ്ങളെ കൂടി ബാധിക്കുന്നുണ്ട്. ചരിത്രത്തിലെ ഏറ്റവും മോശം ഫോമിലൂടെ പോകുന്ന വില്യംസൺ ബാറ്റിംഗ് ഓർഡർ മാറി ഇറങ്ങണം എന്നുൾപ്പടെ ഒരുപാട് പ്രതികരണങ്ങൾ വരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഒരു അഭിപ്രായം പറയുകയാണ് പാക് താരം അക്തർ.

“കെയ്‌ൻ വില്യമിൽ നിന്ന് വില്ലനായി മാറുകയും അയാൾ ആക്രമണ ബാറ്റിങ് നടതുകയും വേണം . അവൻ സ്കോർ ചെയ്താൽ മതി, അല്ലാത്തപക്ഷം ടീം (കുഴപ്പത്തിലാകും). ടി20 ഫോർമാറ്റ് ഓപ്പണർമാർക്ക് സ്‌കോർ ചെയ്യാനുള്ള മുഴുവൻ അവസരവും നൽകുന്നു. അവൻ വിജയിക്കാതിരിക്കാൻ ഒരു കാരണവുമില്ല. ”

അഞ്ച് മത്സരങ്ങളിലെ മികച്ച വിജയങ്ങൾക്ക് ശേഷം തുടർച്ചയായി മൂന്ന് മത്സരത്തിൽ ഹൈദരാബാദ് പരാജയപ്പെട്ടിരുന്നു. ഇതോടെ ഇനിയുള്ള 4 മത്സരങ്ങളിൽ മൂന്നിൽ എങ്കിലും ജയിച്ചാൽ മാത്രമേ പ്ലേ ഓഫിൽ ഏതാണ് ഹൈദെരാബാദിന് സാധിക്കൂ എന്നുറപ്പാണ്.

ക്രിക്കറ്റ് വിദഗ്ധർ പലരും അഭിപ്രായപ്പെട്ട പോലെ ഹൈദെരാബാദിനെ വലക്കുന്നത് നായകന്റെ മോശം ഫോം തന്നെയാണ് . കെയ്ൻ വില്യംസൺ തന്റെ ഏറ്റവും കരിയറിലെ മോശം ഐപിഎൽ സീസണിലൂടെയാണ് കടന്നുപോകുന്നത്. ഈ സീസണിൽ ആകെ 207 പന്തുകൾ നേരിട്ട അദ്ദേഹം 200 റൺസ് മാത്രമാണ് നേടിയത്, ശരാശരി നൂറിൽ താഴെ.

Read more

വലിയ റൺ വേട്ടയിൽ ഹൈദരാബാദ് നായകൻ വീണ്ടും പരാജയപ്പെട്ടതോടെ പതനം പൂർത്തിയായി . സാധാരണ ഒരു ചിരിയിലൂടെ ട്രോള്ളിൽ നിന്ന് രക്ഷപെടാറുള്ള വില്യംസൺ തന്നെയാണ് ഇപ്പോൾ പല ട്രോളന്മാരുടെയും നോട്ടപ്പുള്ളി.