പാകിസ്ഥാൻ താരമായത് കൊണ്ട് അംഗീകരിക്കാതിരിക്കേണ്ട, ഗ്രൗണ്ടിന് പുറത്തെ ബാബറിന്റെ പ്രവൃത്തി വൈറൽ

പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം തന്റെ അസാദ്ധ്യമായ ബാറ്റിംഗ് കൊണ്ട് മാത്രമല്ല ഗ്രൗണ്ടിന് പുറത്തെ പെരുമാറ്റം കൊണ്ടും ആരാധകരുടെ ഹൃദയം കീഴടക്കുകയാണ്. പാകിസ്ഥാൻ ക്യാപ്റ്റനായി ചുമതലയേറ്റതുമുതൽ ബാബർ ഒരു മികച്ച മാനേജറാണ്, മറ്റുള്ളവരെ പ്രചോദിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് മുള്ട്ടാനിൽ നടന്ന ആദ്യ ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിനെതിരായ പാക്കിസ്ഥാൻ വിജയിച്ചതിന് ശേഷം നടന്ന ചടങ്ങിൽ ക്രിക്കറ്റ് ലോകം കണ്ടു.

306 റൺസ് പിന്തുടരുന്ന പാക്കിസ്ഥാന്റെ വിജയത്തിന്റെ അടിത്തറ ബാബർ നേടിയ സെഞ്ചുറി ആയിരുന്നു. തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ സെഞ്ചുറി നേടുന്നത് ഇത് രണ്ടാം തവണയാണ്. ഇതുമൊരു റെക്കോർഡാണ്. ഇന്നലെ 100 റൺസ് നേടിയ താരത്തിന്റെ മികവിലാണ് ബുദ്ധിമുട്ടെന്ന് തോന്നിച്ച ലക്‌ഷ്യം പാകിസ്ഥാൻ മറികടക്കുന്നത്.

എന്നാൽ മത്സരം ജയിക്കുമ്പോൾ ബാബർ ക്രീസിൽ ഉണ്ടായിരുന്നില്ല. 103 റൺസിന് അദ്ദേഹം പുറത്തായി. ഇടങ്കയ്യൻ ഖുശ്ദിൽ ഷായുടെ 23 പന്തിൽ 41 റൺസിന്റെ പുറത്താകാത്ത ഇന്നിംഗ്സാണ് ഒടുവിൽ പാകിസ്ഥാനെ ജയത്തിലേക്ക് നയിച്ചത്.

ആ ഇന്നിങ്സിന്റെ പ്രാധാന്യം ബാബറിന് അറിയാമായിരുന്നു , ‘പ്ലേയർ ഓഫ് ദ മാച്ച്’ ആയി തിരഞ്ഞെടുക്കപ്പെട്ട ബാബർ, തന്റെ അവാർഡ് ഖുശ്ദിലിന് കൈമാറാൻ തീരുമാനിച്ചു. ബാബർ പ്രസന്റേഷൻ ഏരിയയിലേക്ക് പോയി, ഖുശ്ദിൽ ഷായ്ക്ക് അവാർഡ് നൽകണമെന്ന് പറഞ്ഞു.

ഏറ്റവും വേഗത്തിൽ 1000 റൺസ് നേടുന്ന നായകൻ എന്ന കോഹ്‌ലിയുടെ റെക്കോഡും ബാബർ മറികടന്നു.

View this post on Instagram

A post shared by Pakistan Cricket (@therealpcb)