പൃഥി ഷാ, ആരാധകരോട് അഭ്യര്‍ത്ഥനയുമായി കോഹ്ലി

Gambinos Ad
ript>

ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ യുവ സെന്‍സേഷണല്‍ പൃഥി ഷായെ വെറുതെ വിടണമെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ അഭ്യര്‍ത്ഥന. കൗമാരതാരത്തെ ആരുമായും താരതമ്യം ചെയ്യരുത് സമ്മര്‍ദ്ദമേറ്റരുതെന്ന് ഇന്ത്യന്‍ നായകന്‍ പറഞ്ഞു.

Gambinos Ad

അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറി നേടിയ പൃഥിയെ സച്ചിന്‍ ടെന്‍ഡുല്‍ക്കറുമായി പലരും താരതമ്യം ചെയ്തിരുന്നു. ഇതേകുറിച്ചുള്ള ചോദ്യങ്ങളോടായിരുന്നു കോഹ്ലിയുടെ പ്രതികരണം.

പൃഥിയുടെ പ്രകടനത്തില്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും സന്തോഷമുണ്ട്. അദ്ദേഹത്തെ മറ്റാരെയെങ്കിലുമായി താരതമ്യം ചെയ്യരുത്. അയാള്‍ക്ക് അയാളുടെ സ്‌പേസ് അനുവദിക്കു. അല്ലാതെ വേറെ ആരെങ്കിലുമായി താരതമ്യം ചെയ്തു തുടങ്ങിയാല്‍ അതിന്റെ സമ്മര്‍ദ്ദം അയാളുടെ മേലിലാവും. പ്രതിഭാശാലിയായ കളിക്കാരനാണ് ഷാ’ കോഹ്ലി പറയുന്നു.

പൃഥി ഷായെയും റിഷഭ് പന്തിനെയും ഹനുമാ വിഹാരിയെയും പോലുള്ള യുവതാരങ്ങള്‍ക്ക് രാജ്യാന്തര ക്രിക്കറ്റിന്റെ സമ്മര്‍ദ്ദം മറി കടക്കാന്‍ ഐപിഎല്ലിലെ അനുഭവ സമ്പത്തിലൂടെ കഴിയുമെന്നും കോഹ്ലി പറഞ്ഞു.

നിലവില്‍ വെസ്റ്റിന്‍ഡീസിനെതിരെ രണ്ടാം ടെസ്റ്റ് കളിക്കുകയാണ് പൃഥിയും പന്തുമെല്ലാം അടങ്ങിയ ടീം ഇന്ത്യ. ആദ്യ മത്സരം ഇന്ത്യ ഇന്നിംഗ്‌സിന് കൂറ്റന്‍ ജയം സ്വന്തമാക്കിയിരുന്നു.