'അഫ്ഗാനില്‍ നിന്നും കുടുംബാംഗങ്ങളെ ഒഴിപ്പിക്കാന്‍ ഒരു കളിക്കാരനും ആവശ്യപ്പെട്ടിട്ടില്ല'

താലിബാന്‍ ഭരണം ആരംഭിച്ച ശേഷം അഫ്ഗാനില്‍ നിന്നും കുടുംബങ്ങളെ ഒഴിപ്പിക്കാന്‍ ഒരു കളിക്കാരനില്‍ നിന്നും അഭ്യര്‍ത്ഥന ഉണ്ടായിട്ടില്ലെന്ന് എ.സി.ബി സി.ഇ.ഒ ഹമീദ് ഷിന്‍വാരി. മുന്‍ ക്രിക്കറ്റ് താരം അബ്ദുള്ള മസാരിയോടൊപ്പം താലിബാന്‍ പോരാളികള്‍ എസിബി ആസ്ഥാനത്ത് പ്രവേശിച്ചെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നും ഷിന്‍വാരി വ്യക്തമാക്കി.

‘ഇത് അടിസ്ഥാനരഹിതമായ അഭ്യൂഹമാണ്. അത്തരമൊരു ഉദ്ദേശ്യത്തോടെ ആരും വന്നിട്ടില്ല. താലിബാന്‍ ഏറ്റെടുത്തതിനുശേഷവം ഞാന്‍ ക്രിക്കറ്റ് ബോര്‍ഡ് കൈകാര്യം ചെയ്യുന്നു. അവര്‍ ഇതുവരെ വളരെ പിന്തുണ നല്‍കി. അഫ്ഗാനില്‍ നിന്നും കുടുംബാംഗങ്ങളെ ഒഴിപ്പിക്കാന്‍ ഒരു കളിക്കാരില്‍ നിന്നും എനിക്ക് ഇതുവരെ ഒരു അഭ്യര്‍ത്ഥനയും ലഭിച്ചിട്ടില്ല.’

Coronavirus: Afghanistan cricket board announces 25% pay cut for coaches |  Business Standard News

‘കളിക്കാര്‍ ഗെയിം കളിക്കാന്‍ പ്രതിജ്ഞാബദ്ധരാണ്. ഭാഗ്യവശാല്‍ പാകിസ്ഥാനുമായുള്ള വരാനിരിക്കുന്ന പരമ്പരയ്ക്കായി തയ്യാറെടുക്കാന്‍ അവര്‍ ക്യാമ്പ് ആരംഭിച്ചു കഴിഞ്ഞു. പാകിസ്താനുമായി ഈ പരമ്പര കളിക്കാന്‍ ഞങ്ങളും കളിക്കാരും പ്രതിജ്ഞാബദ്ധരാണ്’ ഷിന്‍വാരി പറഞ്ഞു.

Hamid Shinwari assures Afghanistan cricket won't suffer amidst political  turmoil

പുരുഷ ടീം തുടരുന്നതില്‍ താലിബാന് എതിര്‍പ്പില്ലെന്നും വനിതാ ടീമിന്റെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ക്രിക്കറ്റുമായി ബന്ധപ്പെട്ട് താലിബാന് പ്രശ്‌നങ്ങളൊന്നുമില്ല. തീരുമാനിക്കപ്പെട്ട കാര്യങ്ങളുമായി മുന്നോട്ടുപോകാന്‍ അവര്‍ ഞങ്ങള്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ട്. എന്നാല്‍ വനിതാ ക്രിക്കറ്റിന്റെ ഭാവിയില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണെന്ന് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മീഡിയ മാനേജര്‍ ഹിക്മത് ഹസന്‍ അറിയിച്ചു.