സച്ചിനെ പുറത്താക്കിയ വഴി ഇന്ത്യയിൽ ഗാലറി ശ്‌മശാനം ആക്കിയ ഞാൻ കാണിച്ച മാസ് ഒന്നും ആരും കാണിച്ചിട്ടില്ല, സച്ചിനൊന്നും അന്ന് എന്നെ ജയിക്കാൻ കരുത്തുണ്ടായിരുന്നില്ല

ഇന്ത്യ പാകിസ്ഥാനെ നേരിടുമ്പോഴെല്ലാം, അതിൽ നിന്ന് ഒരു പുതിയ നാടോടിക്കഥ ഉടലെടുക്കാനുള്ള എല്ലാ സാധ്യതയും ഉണ്ട്. അക്തർ- സച്ചിൻ പോരാട്ടം ഈ പോരിലെ ആരാധകരെ ഏറ്റവും ഓർക്കുന്ന ആവേശ മുഹൂർത്തങ്ങളിൽ ഒന്നാണെന്ന് ആരാധകർക്ക് എല്ലാം അറിയാം. ഏറ്റുമുട്ടിയപ്പോൾ എല്ലാം ഈ പോരാട്ടം ആവേശം സൃഷ്ടിക്കാതെ പോയിട്ടില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.

രണ്ട് ഇന്നിങ്സിലും പിഴച്ച സച്ചിൻ 1999 കൊൽക്കത്ത ടെസ്റ്റിൽ അക്തറിന് മുന്നിൽ അടിയറവ് വെച്ചിരുന്നു.  മത്സരവുമായി ബന്ധപ്പെട്ട് ഒരു അഭിപ്രായം പറയുകയാണ് അക്തർ. താരം ഇന്ത്യൻ ബാറ്റ്‌സ്മാന്മാർക്ക് മേൽ തീയായി പെയ്ത മത്സരത്തിൽ 45 റൺസിനായിരുന്നു പാകിസ്ഥാൻ ജയം സ്വന്തമാക്കിയത്. ആ മത്സരത്തിലെ ഓര്മ പങ്കുവെക്കുകയാണ് അക്തർ ഇപ്പൊ. സച്ചിൻ ഫീൽഡ് തടസപെടുത്തിയതിന് റൺ ഔട്ടായ മത്സരംശം കൂടി ആയിരുന്നു അത്.

“അതിനാൽ, സച്ചിൻ, ഭൂമിയിലെ ഏറ്റവും നല്ല ബാറ്റ്സ്മാൻ, ഏറ്റവും മികച്ച വ്യക്തിയാണ് അവൻ , ഏറ്റവും മികച്ച ബാറ്റ്‌സ്മാൻ… ഞാൻ അവന്റെ അടുത്തേക്ക് പോയി, അവനെ നോക്കിസഹോദരാ, നിങ്ങൾക്ക് എനിക്കെതിരെ അവസരമില്ല’ എന്ന് പറഞ്ഞു. കൊൽക്കത്തയിലെ ആദ്യ പന്തിൽ തന്നെ അവനെ പുറത്താക്കി. അങ്ങനെ ഒന്ന് ആരും പ്രതീക്ഷിച്ച് പോലും കാണില്ല. റൺ ഔട്ടായി അവൻ മടങ്ങിയപ്പോൾ സ്റ്റേഡിയം നിശബ്ദമായി ”

“ഞാൻ കാരണം അവൻ ആദ്യ പന്തിൽ തന്നെ പുറത്തായി. ഞാൻ കാരണം അവൻ റണ്ണൗട്ടായി. 70000-80000 പേരെ കൊൽക്കത്ത സ്റ്റേഡിയത്തിൽ നിന്ന് പുറത്തേക്ക് പോയി, മത്സരം വൈകി. തിങ്ങിനിറഞ്ഞ ആളുകൾക്കിടയിൽ നടന്ന മത്സരം സച്ചിൻ പുറത്തായതോടെ ശ്‌മശാനം പോലെ ആയി.”‘