അവന്റെ ഫോമില്‍ ആശങ്ക വേണ്ട, പക്ഷേ, കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്യണം, സൂപ്പര്‍ താരത്തെ കുറിച്ച് ദ്രാവിഡ്

ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ മധ്യനിരയിലെ നട്ടെല്ലായ അജിന്‍ക്യ രഹാനെയുടെ ഫോമില്‍ ആശങ്കവേണ്ടെന്ന് ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡ്. എന്നാല്‍ രഹാനെയില്‍ നിന്ന് കൂടുതല്‍ മികച്ച പ്രകടനം ഏവരും ആഗ്രഹിക്കുമെന്നും ദ്രാവിഡ് പറഞ്ഞു.

രഹാനെയുടെ ഫോമിന്റെ കാര്യത്തില്‍ വേവലാതി വേണ്ട. തീര്‍ച്ചയായും രഹാനെയില്‍ നിന്ന് കൂടുതല്‍ റണ്‍സ് നിങ്ങള്‍ പ്രതീക്ഷിക്കും. അയാളും കൂടുതല്‍ റണ്‍സ് നേടാന്‍ ഇഷ്ടപ്പെടും- ദ്രാവിഡ് പറഞ്ഞു.

രഹാനെ നിലവാരമുള്ള കളിക്കാരനാണ്. ഇന്ത്യയ്ക്കായി മികച്ച പ്രകടനം കാഴ്ചവച്ചിട്ടുള്ള താരമാണ്. പരിചയസമ്പത്തുമുണ്ട്. ഒരൊറ്റ കളിയില്‍ രഹാനെയ്ക്ക് കാര്യങ്ങള്‍ മാറ്റിമറിക്കാന്‍ സാധിക്കും. നമുക്ക് അത് അറിയാമെന്ന് രഹാനെയ്ക്ക് ബോധ്യമുണ്ടെന്നും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.