ലങ്കന്‍ നായകനും കോച്ചും തമ്മിലുള്ള ഉടക്ക്; സംഭവത്തില്‍ പുതിയ വഴിത്തിരിവ്

ഇന്ത്യയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ വിജയമുറപ്പിച്ച നിലയില്‍ നിന്നാണ് ശ്രീലങ്ക അടിതെറ്റി തോല്‍വിയുടെ പടുകുഴിയിലേക്ക് വീണത്. മത്സര ശേഷം ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദസൂണ്‍ ഷാനകയുമായി ശ്രീലങ്കന്‍ കോച്ച് മിക്കി ആര്‍തര്‍ ഉടക്കുന്ന വീഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ ഇതില്‍ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് മിക്കി ആര്‍തര്‍.

“റസ്, ജയത്തിലും തോല്‍വിയിലും ഞങ്ങള്‍ ഒരുമിച്ചാണ്, എല്ലാ കളികളും ഞങ്ങള്‍ക്കു പാഠവും. ഞാനും ഷാനകയും ചേര്‍ന്ന് ഒരു ടീമിനെ ഉയര്‍ത്തികൊണ്ടുവരികയാണ്. ജയിക്കാമായിരുന്ന കളി തോറ്റതില്‍ ഞങ്ങള്‍ നിരാശയില്‍ ആയിരുന്നു. വളരെ മികച്ച സംവാദമാണു ഷാനകയുമായി നടന്നത്. അതില്‍ വിവാദങ്ങള്‍ കണ്ടെത്തേണ്ട കാര്യമില്ല” ആര്‍തര്‍ പറഞ്ഞു.

ദ്രാവിഡ് ശിഷ്യന്‍മാരെ വാഴ്ത്തുമ്പോള്‍ ആര്‍തര്‍ സ്വന്തം കുട്ടികളെ പഴിക്കുകയാണ്. മത്സരത്തിന്റെ അവസാന ഓവറുകളില്‍ ദീപക് ചഹാര്‍ ബൗണ്ടറിയടിക്കുമ്പോള്‍ അസ്വസ്ഥനായ ആര്‍തര്‍ ക്ഷോഭിക്കുന്നതും നിരാശപ്പെടുന്നതും കാണാമായിരുന്നു. ക്യാപ്റ്റന്‍ ദസുന്‍ ഷനകയുടെ ഫീല്‍ഡ് സെറ്റിംഗിനോടുള്ള അതൃപ്തിയാണ് ആര്‍തര്‍ പ്രകടിപ്പിച്ചതെന്ന് വ്യക്തം.

SL v IND 2021: "We were frustrated, don't make mischief out of it", Mickey Arthur on heated exchange with Dasun Shanaka

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ പരാജയത്തിന്റെ വക്കില്‍ നിന്നാണ് ഇന്ത്യ വിജയതീരമണഞ്ഞത്. ലങ്ക മുന്നില്‍വച്ച 276 എന്ന ലക്ഷ്യം തേടിയ ഇന്ത്യ ഏഴ് വിക്കറ്റിന് 193 എന്ന നിലയില്‍ തകര്‍ന്നതാണ്. എന്നാല്‍ ദീപക് ചഹാറിന്റെ വീരോചിത ബാറ്റിംഗ് നീലപ്പടയ്ക്ക് അപ്രതീക്ഷിത വിജയം ഒരുക്കിക്കൊടുത്തു. 8ാം വിക്കറ്റില്‍ ഭുവിയും ചഹറും ചേര്‍ന്ന സൃഷ്ടിച്ച 84 റണ്‍സ് കൂട്ടുകെട്ടാണ് ഇവിടെ ഇന്ത്യയെ തുണച്ചത്.