അവന്മാർ ടീമിൽ ഉണ്ടെങ്കിൽ എത്ര റൺസ് എതിരാളികൾ നേടിയിട്ടും കാര്യമില്ല, സൂപ്പർ താരങ്ങളെ കുറിച്ച് സെവാഗ്

കഴിഞ്ഞ വർഷം നടന്ന പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഫൈനൽ വരെ എത്താൻ ഇന്ത്യക്ക് സാധിച്ചിരുന്നു. എന്നാൽ ഈ വർഷം അത്ര എളുപ്പമല്ല കാര്യങ്ങൾ, ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിച്ചാൽ മാത്രമേ ഫൈനലിൽ എത്താൻ ടീമിന് സാധിക്കൂ സൗത്ത് ആഫ്രിക്കയോടേറ്റ അപ്രതീക്ഷിത തോൽവിയാണ് പണിയായത് എന്ന് പറയാം.

ഇപ്പോഴിതാ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ഭാവി കുതിപ്പിന് സഹായിക്കാനും അടക്കിഭരിക്കാനും സാധ്യതയുള്ള താരങ്ങളെക്കുറിച്ച് പറയുകയാണ് വീരു. “അദ്ദേഹം (പൃഥ്വി ഷാ) ടെസ്റ്റ് ക്രിക്കറ്റിലെ ആവേശം തിരികെ കൊണ്ടുവരാൻ കഴിയുന്ന കളിക്കാരനാണ്,” സ്‌പോർട്‌സ് 18 ന്റെ ഹോം ഓഫ് ഹീറോസ് ഷോയിൽ സേവാഗ് പറഞ്ഞു.

“ഞങ്ങളുടെ നിരയിൽ ഷായും പന്തും ഉള്ളപ്പോൾ 400 മതിയാകുമോ എന്ന് എതിരാളികൾ ചിന്തിക്കും. ഷായും പന്തും ലോക ടെസ്റ്റ് വേദി ഭരിക്കും. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ജയിക്കാൻ സഹായിക്കും

ഷായ്ക്കും പന്തിനും അവരുടെ ടെസ്റ്റ് കരിയറിന് ഏകദേശം ഒരേ സമയത്താണ് തുടക്കമിട്ടത്. അതിനുശേഷം അവരുടെ അന്താരാഷ്ട്ര കരിയർ വ്യത്യസ്ത ദിശകളിലേക്ക് പോയി. തുടക്കത്തിലേ പതാർച്ചക്ക് ശേഷം പന്ത് ഇന്ന് ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ആക്രണമാണ വൈഭവം ഉള്ള താരമാണ്. ഷാക്ക് ഇതുവരെ ടെസ്റ്റ് ടീമിലെ സ്ഥിര സാന്നിധ്യമാകാൻ സാധിച്ചിട്ടില്ല.  ടെസ്റ്റ് ക്രിക്കറ്റില്‍ 30 മത്സരങ്ങളില്‍ 40.85 ശരാശരിയില്‍ നാല് സെഞ്ചുറികളോടെ 1920 റണ്‍സാണ് 24കാരന്‍റെ സമ്പാദ്യം.

വിന്‍ഡീസിനെതിരെ ടെസ്റ്റ് അരങ്ങേറ്റം സെഞ്ചുറിയോടെ നടത്തിയ താരമാണ് പൃഥ്വി ഷാ. എന്നാല്‍ ന്യൂസിലന്‍ഡിനും ഓസ്‌ട്രേലിയക്കുമെതിരെ പതറിയ പൃഥ്വി ഷാ ടീമിന് പുറത്തായി. പരിക്കും ഇതിനിടെ വിനയായി.