ഇത് എന്താ തമാശക്കളിയാണോ, കോഹ്ലി തന്നെ ശേഷിക്കുന്ന മത്സരത്തിൽ നയിക്കണം; തുറന്ന് പറഞ്ഞ് സൂപ്പർ താരം

ചാരമാണെന്ന് കരുതി ചികയാണ് നിൽക്കേണ്ട, കനൽ കെട്ടിട്ടില്ലെങ്കിൽ പോലും എന്ന സുരേഷ് ഗോപിയുടെ ഡയലോഗ് പോലെയാണ് ഇംഗ്ലീഷ് ടീമിന്റെ കാര്യങ്ങൾ. കഴിഞ്ഞ വർഷം മുതൽ കഴിഞ്ഞ ന്യൂസീലൻഡ് പരമ്പരക്ക് തൊട്ട് മുമ്പ് വരെ ആർക്കും കൊട്ടാവുന്ന ഒരു ചെണ്ട തന്നെ ആയിരുന്നു. ആ ചാരം ചികയാൻ വന്ന ന്യൂസിലൻഡിന് പൊള്ളൽ ഏറ്റു. മൂന്ന് മത്സരങ്ങളിലും ദയനീയമായി കിവിപട തോറ്റു .

കഴിഞ്ഞ വര്ഷം സമാപിക്കേണ്ട പരമ്പരയിലെ ഒരു മത്സരം കളിക്കാൻ ഇന്ത്യ എത്തിയിട്ടുണ്ട് ഇംഗ്ലണ്ടിൽ. അടുത്ത പണി ഇന്ത്യക്ക് കിട്ടുമോ അതോ പരമ്പര ജയിച്ച് ഇന്ത്യ ചരിത്രം സൃഷ്ടിക്കുമോ എന്നാണ് കണ്ടറിയേണ്ടത്. പരമ്പര കൈവിടാതിരിക്കാൻ ഏറ്റവും മികച്ച ടീമിനെ തന്നെയാണ് ഇംഗ്ലണ്ട് അണിനിരത്തിയിരിക്കുന്നത്.അതിനാൽ ഇന്ത്യ ശരിക്കും സൂക്ഷിക്കണം എന്ന് വ്യക്തം.

കഴിഞ്ഞ വർഷം നടന്ന സൗത്ത് ആഫ്രിക്കൻ പരമ്പരയുടെ നായക് സ്ഥാനത്ത് നിന്നും ഒഴിവായ കോഹ്ലിക്ക് പകരമെത്തിയത് രോഹിത് ശർമ്മയാണ്. രോഹിതാകട്ടെ കോവിഡ് ബാധിച്ചതിനാൽ മത്സരം കളിക്കുന്നുമില്ല. രോഹിതിന് പകരം ഉപനായകൻ ബുംറ തന്നെ ആയിരിക്കും ഇന്ത്യയെ നയിക്കാൻ പോകുന്നത്. ഇപ്പോഴിതാ ഇംഗ്ലീഷ് താരം മൊയ്തീൻ അലി ഇതുമായി ബന്ധപ്പെട്ട് അഭിപ്രായം പറയുകയാണ്.

“കഴിഞ്ഞ വർഷം തുടങ്ങിയ പരമ്പരയിൽ വിരാട് നേരത്തെ ക്യാപ്റ്റനായിരുന്നതിനാൽ, ഈ ഒരു മത്സരത്തിൽ ഞാൻ അത് (ക്യാപ്റ്റൻസി) അദ്ദേഹത്തിന് നൽകും,” മോയിനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.

അദ്ദേഹം തുടർന്നു, “എന്നാൽ അത് ഏറ്റെടുക്കണോ വേണ്ടയോ എന്നുള്ളത് അദ്ദേഹത്തിന്റെ തീരുമാനമാണ്. വലിയ പരമ്പര ആയതിനാൽ തന്നെ അധികം റിസ്ക് ഇന്ത്യ ഏറ്റെടുക്കരുത്, കോഹ്ലി തന്നെ നയിക്കണം എന്നാണ് എന്റെ അഭിപ്രായം.”

Read more

“കഴിഞ്ഞ വർഷം ഈ പരമ്പര പൂർത്തിയാക്കിയിരുന്നെങ്കിൽ, ഇന്ത്യ 3-1 ന് വിജയിക്കുമായിരുന്നു, എന്നാൽ ഇപ്പോൾ, ഇംഗ്ലണ്ട് കളിക്കുന്ന രീതിവെച്ച് നോക്കുമ്പോൾ ഇംഗ്ലീഷ് ടീമിന് സാധ്യത കൂടുതലാണ്.”