'ഇന്ത്യയുമായി പരമ്പര കളിക്കാന്‍ യാതൊരു ഉദ്ദേശ്യവുമില്ല'; നിലപാട് വ്യക്തമാക്കി പാകിസ്ഥാന്‍

ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് പരമ്പരകള്‍ അടുത്ത കാലത്തൊന്നും തുടങ്ങാന്‍ പോകുന്നില്ലെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മേധാവി എഹ്‌സാന്‍ മാനി. ആദ്യം ഇരുരാജ്യങ്ങള്‍ക്കുമിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും അതിനു ശേഷം പരമ്പരയെ കുറിച്ച് ആലോചിക്കാമെന്നും മാനി പറഞ്ഞു.

“നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയുമായി ക്രിക്കറ്റ് പരമ്പര കളിക്കുന്നതിന് പാകിസ്ഥാന് യാതൊരു ഉദ്ദേശ്യവുമില്ല. ആദ്യം ഇരുരാജ്യങ്ങള്‍ക്കും ഇടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം. അതിനു ശേഷം നമുക്ക് സംസാരിക്കാം. വര്‍ഷങ്ങളായി ബി.സി.സി.ഐയുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ പാകിസ്ഥാനെതിരായ മത്സരങ്ങളില്‍ നിന്നു ബിസിസിഐ വിട്ടുമാറുകയാണ്.”

We either play in Pakistan or we won

“ടി20 ആണെങ്കിലും മറ്റു പരമ്പരകളാണെങ്കിലും എല്ലാം ബി.സി.സി.ഐയുടെ കൈകളിലാണ്. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ബി.സി.സി.ഐയ്ക്ക് പാക് ക്രിക്കറ്റ് ബോര്‍ഡിനോടു പറയാം. ക്രിക്കറ്റില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകരുതെന്നാണ് ഐ.സി.സി ഭരണഘടനയിലുള്ളത്. അതുകൊണ്ടു തന്നെ ഐ.സി.സി ബി.സി.സി.ഐയോടു സംസാരിക്കണം” മാനി ആവശ്യപ്പെട്ടു.

India vs Pakistan: India, Pakistan don
ഇന്ത്യ-പാകിസ്ഥാന്‍ ഏകദിനം പരമ്പര നടന്നിട്ട് ഏകദേശം എട്ടു വര്‍ഷവും ടെസ്റ്റ് മത്സരം നടന്നിട്ട് 14 വര്‍ഷത്തോളവുമായി. 2012-13 കാലത്താണ് പാകിസ്ഥാന്‍ ടീം ഏകദിന പരമ്പര കളിക്കാന്‍ അവസാനമായി ഇന്ത്യയിലെത്തിയത്. നിലവില്‍ ഐ.സി.സി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇരുടീമും നേര്‍ക്കുനേര്‍ വരുന്നത്.