ആ താരത്തെ നിലനിര്‍ത്താതില്‍ നിരാശയുണ്ടെന്ന് മുംബൈ ഇന്ത്യന്‍സ്

മുംബൈ: ഐപിഎല്‍ താരലേലത്തില്‍ ഹര്‍ഭജന്‍ സിംഗിനെ നിലനിര്‍ത്താനാകാത്തില്‍ നിരാശ പരസ്യമാക്കി മുംബൈ ഇന്ത്യന്‍സ്. ടീം ഉടമ നിതാ അംബാനി തന്നെയാണ് ഹര്‍ഭജനെ നഷ്ടപ്പെട്ടതിലുളള ദുഖം പരസ്യമായി പ്രകടിപ്പിച്ചത്.

ഹര്‍ഭജനെ നിലനിര്‍ത്താന്‍ ആകാത്തില്‍ കടുത്ത നിരാശയുണ്ടെന്ന് നിത അംബാനി വ്യക്തമാക്കി.

“ഏതെങ്കിലും താരത്തെ ലഭിക്കാത്തതില്‍ നിരാശരാണെന്ന് ഒരിക്കലും പറയില്ല. എന്നാല്‍ ഭാജിയെ ലഭിക്കാത്തത് ഞങ്ങള്‍ക്ക് നിരാശ തന്നെയാണ്”. നിത പറയുന്നു.

അതെസമയം പുതിയ മുംബൈ ഇന്ത്യന്‍സ് ടീമില്‍ താന്‍ സന്തുഷ്ടനാണെന്നും നിത കൂട്ടിച്ചേര്‍ത്തു. പുതിയ ടീമില്‍ തനിക്ക് സന്തോഷവും പ്രതീക്ഷയും ഉണ്ടെന്നും അവര്‍ പറഞ്ഞു.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആണ് നിലവില്‍ ഹര്‍ഭജന്റെ പുതിയ ടീം. ഇതോടെ വര്‍ഷങ്ങള്‍ മുംബൈ ഇന്ത്യന്‍സുമായി നീണ്ട വര്‍ഷത്തെ ബന്ധത്തിനാണ് ഹര്‍ഭജന്‍ വിരാമം കുറിക്കുന്നത്.

Read more

“അവര്‍ എന്നെ വിളിച്ചിരുന്നു. പുതിയ തീരുമാനത്തെ പറ്റി സംസാരിച്ചു. മുംബൈ ഇന്ത്യന്‍സ് ഒരു കുടുംബം പോലെയാണെനിക്ക്. എന്നിരുന്നാലും അവരുടെ തീരുമാനത്തെ അംഗീകരിക്കുന്നു” ഇക്കാര്യത്തെ കുറിച്ച് ഹര്‍ഭജന്റെ പ്രതികരണം ഇപ്രകാരമായിരുന്നു.