രാഹുൽ- ആതിയ വിവാഹവാർത്തകൾ പുറത്ത്, താരത്തിന്റെ മത്സരം കാണാൻ ആതിയ എത്തിയിരുന്നു

ലക്നൗ സൂപ്പർ ജയന്റ്സ് നായകനായ ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ. രാഹുലും ബോളിവുഡ് ആതിയ ഷെട്ടിയും തമ്മിലുള്ള വിവാഹം ഈ വർഷം ഉണ്ടാകുമെന്ന റിപ്പോർട്ട് പുറത്ത് വരുന്നുണ്ട്. ഇരുവരും തമ്മിൽ പ്രണയത്തിൽ ആണെന്നുള്ള വാർത്ത 2019 ൽ പുറത്ത് വന്നതാണ്.

പ്രമുഖ പോർട്ടലായ പിങ്ക് വില്ലയുടെ റിപ്പോർട്ട് പ്രകാരം വിവാഹം ഈ വര്ഷം തന്നെ ഉണ്ടാകുമെന്നാണ് പറയുന്നത്. ഇതിനുള്ള ഒരുക്കങ്ങൾ ഇരുവരുടെയും കുടുംബങ്ങൾ തുടങ്ങിക്കഴിഞ്ഞതായും, ദക്ഷിണേന്ത്യൻ ആചാരപ്രകാരമായിരിക്കും വിവാഹം എന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ താരം ഇതിനോട് പ്രതികരിച്ചിട്ടില്ല.

രാജസ്ഥാൻ റോയൽസുമായി കഴിഞ്ഞ ദിവസം നടന്ന ലക്നൗവിന്റെ മത്സരം കാണാൻ ആതിയ എത്തിയിരുന്നു. രാഹുൽ തന്നെയാണ് നേരത്തെ പ്രണയത്തിന്റെ കാര്യം നേരത്തെ വ്യക്തമാക്കിയത്.

Read more

ഇന്നലെ നടന്ന മത്സരത്തിൽ റൂൾ 1 തെറ്റിച്ചതിന് രാഹുലിന് പിഴ കിട്ടിയിരുന്നു.