കോഹ്‌ലി ഇപ്പോഴും ലീഡര്‍, അദ്ദേഹത്തെ ടീമിന് വേണം; പ്രതികരണവുമായി രോഹിത് ശര്‍മ്മ

വിരാട് കോഹ്‌ലി ഇപ്പോഴും ടീമിന്റെ ലീഡര്‍ തന്നെയാണെന്ന് ഇന്ത്യയുടെ ഏകദിന, ടി20 നായകന്‍ രോഹിത് ശര്‍മ്മ. കോഹ്‌ലിയെ പോലൊരു ക്രിക്കറ്ററെ ആര്‍ക്കും മാറ്റിനിര്‍ത്താനാവില്ലെന്നും അദ്ദേഹത്തിലെ ബാറ്ററെ ടീമിന് വേണമെന്നും രോഹിത് പറഞ്ഞു. ബാക്ക്സ്റ്റേജ് വിത്ത് ബോറിയ എന്ന ബോറിയ മജുംദാറിന്റെ യൂട്യൂബ് ചാനലില്‍ സംസാരിച്ചപ്പോഴാണ് രോഹിത് ഇക്കാര്യം പറഞ്ഞത്.

‘കോഹ്‌ലിയുടെ കഴിവുള്ള ഒരു ബാറ്ററെ എല്ലായ്പ്പോഴും ഇന്ത്യന്‍ ടീമിനു വേണം. ടീമിനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ടയാള്‍ കൂടിയാണ് അദ്ദേഹം. ടി20 ഫോര്‍മാറ്റില്‍ 50ന് മുകളില്‍ ബാറ്റിംഗ് ശരാശരിയെന്നത് അമ്പരപ്പിക്കുന്നതും ഒപ്പം യഥാര്‍ഥമല്ലെന്നും തോന്നിപ്പോവും. ബുദ്ധിമുട്ടേറിയ ഒരുപാട് സാഹചര്യങ്ങളില്‍ തന്റെ അനുഭവസമ്പത്തിലൂടെ അദ്ദേഹം ഇന്ത്യയെ മികച്ച ബാറ്റിംഗിലൂടെ രക്ഷിച്ചിട്ടുണ്ട്.’

Adam Gilchrist wanted Rohit Sharma to be vice-captain': Former India  spinner reveals staggering details from IPL days | Cricket - Hindustan Times

‘ബാറ്റിംഗിലെ മികവ് കൊണ്ടു മാത്രമല്ല ഒരു ലീഡറെന്ന നിലയിലും കോഹ്‌ലിയെ ഇന്ത്യക്കു വേണം. ഇപ്പോഴും അദ്ദേഹം ലീഡര്‍ തന്നെയാണ്. ഈ കാര്യങ്ങളെല്ലാം ചേര്‍ത്തു വയ്ക്കുമ്പോള്‍ കോഹ്‌ലിയെ മിസ്സ് ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കില്ല. ഇങ്ങനെയൊരു ക്രിക്കറ്ററെ നിങ്ങള്‍ക്കു അവഗണിക്കാനും സാധിക്കില്ല. അതിനാലാണ് ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചിടത്തോളം കോഹ്‌ലി വളരെ പ്രധാനപ്പെട്ടയാളാണെന്നു ഞാന്‍ പറയുന്നത്’ രോഹിത് പറഞ്ഞു.

Virat Kohli likely to lose ODI CAPTAINCY after Team India's poor show in  T20 World Cup 2021 | Cricket News | Zee News

ഇന്ത്യന്‍ ടീമിന്റെ ഏകദിന നായക സ്ഥാനത്തു നിന്ന് നീക്കിയതില്‍ വിരാട് കോഹ്ലി അസംതൃപ്തനാണെന്ന് റിപ്പോര്‍ട്ടുകള്‍. നായകസ്ഥാനം ഒഴിയുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ 48 മണിക്കൂര്‍ ബിസിസിഐ കോഹ്ലിയ്ക്ക് നല്‍കിയിരുന്നു. എന്നാല്‍ നായകസ്ഥാനം ഒഴിയുന്നില്ല എന്ന നിലപാടാണ് താരം സ്വീകരിച്ചത്. എന്നാല്‍ വരുന്ന ലോക കപ്പുകള്‍ക്കുള്ള മുന്നൊരുക്കമായി ഇതുവരെ ഒരു ഐസിസി കിരീടം പോലുമില്ലാത്ത കോഹ്ലിയ്ക്ക് പകരം രോഹിത്തിനെ കൊണ്ടുവരാനായിരുന്നു ബിസിസിഐയ്ക്ക് താത്പര്യം. ഇതേതുടര്‍ന്ന് നിര്‍ബന്ധിത രാജിയിലേക്ക് കാര്യങ്ങള്‍ നീങ്ങിയെന്നാണ് വിവരം.