ലോക കപ്പ് സെമി, ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത

മഴ മൂലം നിര്‍ത്തിവെച്ച ഇന്ത്യ-ന്യൂസിലന്‍ഡ് ലോക കപ്പ് സെമി റിസര്‍വ് ദിനത്തില്‍ കൃത്യസമയത്ത് തന്നെ തുടരും. നിലവില്‍ മത്സരം നടക്കുന്ന മാഞ്ചസ്റ്ററില്‍ തെളിഞ്ഞ കാലാവസ്ഥായാണ്. ഇതോടെ ന്യൂസിലന്‍ഡിന് അന്‍പത് ഓവര്‍ പൂര്‍ത്തിയാക്കാന്‍ അവസരം നല്‍കും.

കഴിഞ്ഞ ദിവസം മത്സരം നിര്‍ത്തി വെച്ചപ്പോള്‍ 46.1 ഓവറില്‍ അഞ്ച് വിക്കറ്റിന് 211 റണ്‍സ് എന്ന നിലയിലായിരുന്നു ന്യൂസിലന്‍ഡ്. ഭുവനേശ്വറായിരുന്നു പന്തെറിഞ്ഞിരുന്നത്. റോസ് ടൈലറും ടോം ലാഥവും ആണ് ക്രീസില്‍. ഭുവനേശ്വറിന് പുറമെ ഭുംറയുടെ ഓവറുകളുമാണ് ബാക്കിയുളളത്.

അതെസമയം ഇന്നും മത്സരം മഴ മുടക്കിയാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പോയിന്റ് നിലയില്‍ മുന്നിലെത്തിയ ടീമാകും ഫൈനലിലെത്തുക. ഗ്രൂപ്പ് ഘട്ടത്തില്‍ ആദ്യ സ്ഥാനത്തെത്തിയത് ഇന്ത്യയായതിനാല്‍ നീലപ്പട നേരിട്ട് ഫൈനലിലെത്തുമെന്ന് ചുരുക്കം. എന്നാല്‍ ഇന്നലത്തെ ഭേദപ്പെട്ട സ്‌കോറില്‍ കരുത്തരായ ഇന്ത്യക്കെതിരെ ബാറ്റിംഗ് പുനരാരംഭിക്കേണ്ടത് കിവീസിന് തലവേദനയായേക്കും