കളി കാണാന്‍ ചെന്ന ആരാധകന് 32 ലക്ഷം രൂപ ഇങ്ങോട്ട് കിട്ടി!

സാധാരണ മത്സരങ്ങള്‍ കാണാന്‍ ചെല്ലുന്നവര്‍ അങ്ങോട്ട് കാശ് നല്‍കി കളി കണ്ട് മടങ്ങുകയാണ് പതിവ്. എന്നാല്‍ പാകിസ്താന്‍ ന്യൂസിലാന്റ് മൂന്നാം ഏകദിനം കണ്ടു ക്രെയ്ഗ് എന്ന ആരാധകന്‍ മടങ്ങിയത് സ്‌റ്റേഡിയം അധികൃതര്‍ നല്‍കിയ 50,000 ഡോളറുമായാണ്.

സംഭവം ഇതാണ്.കളികാണുന്നവരുടെ കൂട്ടത്തില്‍ നിന്ന് ആരെങ്കിലും ഗാലറിയിലേക്ക് വരുന്ന പന്ത് ക്യാച്ച് ചെയ്യുകയാണെങ്കില്‍ 50000 ഡോളര്‍ സമ്മാനമായി നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. ആ ഭാഗ്യം തുണച്ചത് ക്രെയ്ഗിനെയായിരുന്നു.

https://twitter.com/theissling_andy/status/952115953466146816

മത്സരത്തിനിടെ പാകിസ്താന്‍ ബൗളര്‍ മുഹമ്മദ് അമീറിന്റെ പന്തില്‍ കിവീസ് താരം മാര്‍ട്ടിന്‍ ഗുപ്ടില്‍ ഗ്യാലറിയിലേക്ക് പറത്തിയ സിക്സാണ് ക്രെയ്ഗ് ഒറ്റക്കയ്യില്‍ പിടിച്ചത്. ഇതോടെയാണ് ക്രെയ്ഗിനെ തേടി നേട്ടമെത്തിയത്. പ്രമോഷണല്‍ ടീ ഷര്‍ട്ട് ധരിച്ചെത്തുന്ന ആരെങ്കിലും ക്യാച്ചെടുത്താല്‍ പണം നല്‍കണമെന്നായിരുന്നു നിബന്ധന. ക്രെയ്ഗ് പ്രമോഷണല്‍ ടീ ഷര്‍ട്ട് ധരിച്ചിരുന്നു. നേട്ടത്തില്‍ സന്തോഷമുണ്ടെന്നും, ഇത് തന്നെ കൊണ്ട് സാധിച്ചുവെന്നത് തനിക്ക് വിശ്വസിക്കാനാവുന്നില്ലെന്നും ക്രെയ്ഗ് പറഞ്ഞു.

ആദ്യ രണ്ട് മത്സരങ്ങളില്‍ ഏറ്റുവാങ്ങിയതിനേക്കാള്‍ കനത്ത തോല്‍വിയാണ് മൂന്നാം ഏകദിനത്തില്‍ പാകിസ്ഥാന്‍ ഏറ്റു വാങ്ങിയത്. കിവീസ് ഉയര്‍ത്തിയ 257 പിന്തുടര്‍ന്ന പാകിസ്ഥാന്‍ 74 റണ്‍സിന് ഓള്‍ ഔട്ടായി.