അവസാന 30 റണ്‍സിനിടെ വീണത് എട്ട് വിക്കറ്റ്; തിളങ്ങി പേസര്‍മാര്‍, കിവീസ് വിജയലക്ഷ്യം കുറിച്ചു

മൂന്നാം ടി20യില്‍ മികച്ച തുടക്കം ലഭിച്ച് കിവീസിനെ എറിഞ്ഞൊതുക്കി ഇന്ത്യന്‍ പേസര്‍മാര്‍. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ആതിഥേയര്‍ ഇന്ത്യക്ക് 161 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവെച്ചിരിക്കുന്നത്. കിവീസിനായി ഡെവോണ്‍ കോണ്‍വേയും ഗ്ലെന്‍ ഫിലിപ്‌സും അര്‍ദ്ധ സെഞ്ച്വറി നേടി.

കോണ്‍വേ 49 ബോളില്‍ 59 റണ്‍സും, ഫിലിപ്‌സ് 33 ബോളില്‍ 54 റണ്‍സും എടുത്തു. മറ്റാര്‍ക്കും കിവീസ് നിരയില്‍ വേണ്ടത്ര തിളങ്ങാനായില്ല. സ്കോര്‍ ബോര്‍ഡില്‍ 30 റണ്‍സ് കൂട്ടി ചേര്‍ക്കുന്നതിനിടെയാണ് കിവീസിന്റെ അവസാന എട്ട് വിക്കറ്റുകള്‍ വീണത്.

ഇന്ത്യയ്ക്കായി അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ് എന്നിവര്‍ നാല് വിക്കറ്റ് വീതം വീഴ്ത്തി. സിറാജ് നാലോവറില്‍ 17 റണ്‍സ് മാത്രം വഴങ്ങിയാണ് നാല് വിക്കറ്റുകള്‍ നേടിയത്. അര്‍ഷ്ദീപ് 4 ഓവറില്‍ 37 റണ്‍സ് വഴങ്ങി. ഹര്‍ഷല്‍ പട്ടേല്‍ ഒരു വിക്കറ്റ് വീഴ്ത്തി.

ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചപ്പോള്‍ രണ്ടാം മത്സരം 65 റണ്‍സിന് ജയിച്ച് ഇന്ത്യ പരമ്പര കൈവിടാതെ കാത്തിട്ടുണ്ട്. അതിനാല്‍ തന്നെ മത്സരം ഇരുകൂട്ടര്‍ക്കും നിര്‍ണായകമാണ്. മഴ മത്സരത്തെ ബാധിച്ചത് ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്. മഴ കാരണം ഇതുവരെ മത്സരം  ആരംഭിക്കാനായിട്ടില്ല. ടോസും വൈകിയാണ് ഇട്ടത്. നിലവില്‍ മഴ നിന്നിട്ടുണ്ട്.

ഇന്ത്യന്‍ ടീം- ഇഷാന്‍ കിഷന്‍, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ഹര്‍ദിക് പാണ്ഡ്യ, ദീപക് ഹൂഡ, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷദീപ് സിങ്, മുഹമ്മദ് സിറാജ്, യുസ്‌വേന്ദ്ര ചഹാല്‍.

ന്യൂസീലന്‍ഡ് ടീം- ഫിന്‍ അലന്‍, ഡെവോണ്‍ കോണ്‍വെ, മാര്‍ക് ചാപ്മാന്‍, ഗ്ലെന്‍ ഫിലിപ്സ്, ഡാരില്‍ മിച്ചല്‍, ജെയിംസ് നിഷാം, മിച്ചല്‍ സാന്റ്നര്‍, ആദം മില്‍നെ, ഇഷ് സോധി, ടിം സൗത്തി, ലോക്കി ഫെര്‍ഗൂസന്‍.