വെടിക്കെട്ടിന് ഒരുങ്ങി ടീം ഇന്ത്യ, ആദ്യം ബാറ്റ് ചെയ്യും

ന്യൂസിലന്‍ഡിനെതിരെ മൂന്നാം ടി20യില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. റണ്ണൊഴുകുന്ന പിച്ചാണ് സെഡോണ്‍ പാര്‍ക്കിലേത്.

ഇവിടെ അവസാന അഞ്ച് കളിയിലും ആദ്യം ബാറ്റ് ചെയ്ത ടീം 190-ലേറെ റണ്‍സ് സ്‌കോര്‍ ചെയ്തു. നാല് കളിയിലും ജയിച്ചത് ആദ്യം ബാറ്റ് ചെയ്ത ടീമായതിനാല്‍ ഇന്ത്യ ഏറെ പ്രതീക്ഷയിലാണ്.

രണ്ടാം മത്സരത്തിലെ അതേ ടീമിനെ തന്നെയാണ് ഇന്ത്യ മൂന്നാം ടി20യിലും നിലനിര്‍ത്തിയിരിക്കുന്നത്.

Read more

അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ കെയ്ന്‍ വില്യംസണും സംഘത്തിനും ജയം അനിവാര്യം. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ ദുര്‍ബല കണ്ണികളുള്ളതിനാല്‍ ഏറെ ആശങ്കയോടെയാണ് കിവീസ് ഇന്നിറങ്ങുന്നത്. നിലിവില്‍ പരമ്പര 2-0ത്തിന് ഇന്ത്യ മുന്നിലാണ്.