ഹോം സീസണ്‍ പ്രഖ്യാപിച്ച് ന്യൂസിലാന്‍ഡ്; പര്യടനത്തിനെത്തുക നാല് ടീമുകള്‍

ഒരു കോവിഡ് സമ്പര്‍ക്ക കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്ത നൂറാംദിനം പിന്നിട്ടതിന് പിന്നാലെ ഹോം സീസണ്‍ പ്രഖ്യാപിച്ച് ന്യൂസിലാന്‍ഡ്. ഈ സീസണില്‍ പാകിസ്ഥാന്‍, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, വെസ്റ്റിന്‍ഡീസ് എന്നീ ടീമുകള്‍ ന്യൂസിലാന്‍ഡില്‍ പര്യടനം നടത്തുമെന്ന് ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.

ന്യൂസിലാന്‍ഡ് ക്രിക്കറ്റ് സി.ഇ.ഓ ഡേവിഡ് വൈറ്റ് ആണ് ന്യൂസിലാന്‍ഡില്‍ പരമ്പരക്ക് തയ്യാറായ ടീമുകളുടെ വിവരങ്ങള്‍ പുറത്തു വിട്ടത്. വെസ്റ്റിന്‍ഡീസിന്റെ ഇംഗ്ലണ്ട് പരമ്പരയില്‍ ഉപയോഗിച്ച ബയോ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാവും പരമ്പര നടക്കുകയെന്ന് ഡേവിഡ് വ്യക്തമാക്കി.

The giantkilling moments that instantly embedded themselves in New ...

37 മത്സരങ്ങളാകും ഹോം സീസണില്‍ ഉണ്ടാവുക. എന്നാല്‍ പരമ്പരയുടെ തിയതികള്‍ ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചിട്ടില്ല. ന്യൂസിലാന്‍ഡിലേക്ക് എത്തുന്ന ടീമംഗങ്ങള്‍ക്ക് 14 ദിവസം രാജ്യത്ത് ക്വാറന്റൈന്‍ നിര്‍ബന്ധമാണ്.

New Zealand Cricket announces schedule of upcoming summer
ഒരു കോവിഡ് സമ്പര്‍ക്ക കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്ത നൂറാമത്തെ ദിവസം ന്യൂസിലാന്‍ഡ് പിന്നിട്ടിരുന്നു. കഴിഞ്ഞ ആറ് മാസത്തിലേറെയായി ലോകത്തെ മറ്റ് രാജ്യങ്ങളിലെങ്ങും കോവിഡ് വ്യാപനം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുമ്പോള്‍ ന്യൂസിലാന്‍ഡ് വെറും 65 ദിവസങ്ങള്‍ കൊണ്ടാണ് മഹാമാരിയെ പിടിച്ചു കെട്ടിയത്. ആദ്യത്തെ സമ്പര്‍ക്ക വ്യാപന കേസ് ഫെബ്രുവരി 26-നാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ മെയ് ഒന്നിനുള്ളില്‍ വൈറസ് വ്യാപനം ഇവിടെ പൂര്‍ണമായും നിലച്ചു.