ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: കലാശക്കൊട്ടിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

Advertisement

പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു. കെയിന്‍ വില്ല്യംസണിന്റെ നേതൃത്വത്തിലുള്ള 20 അംഗ ടീമിനൊണ് ന്യൂസിലന്‍ഡ് ക്രിക്കറ്റ് പ്രഖ്യാപിച്ചത്. ഈ വര്‍ഷം ജൂണ്‍ 18 മുതല്‍ 22 വരെ നടക്കാനിരിക്കുന്ന പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ കലാശപ്പോരില്‍ ഇന്ത്യയാണ് ന്യൂസിലന്‍ഡിന്റെ എതിരാളികള്‍.

കെയിന്‍ വില്ല്യംസണ്‍ നയിക്കുന്ന ന്യൂസിലന്‍ഡ് ടീമില്‍ രണ്ട് പുതുമുഖങ്ങള്‍ ഇടം പിടിച്ചിട്ടുണ്ട്. രചിന്‍ രവീന്ദ്ര, ജേക്കബ് ഡഫി എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍. ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ഫൈനല്‍ പോര് നടക്കുക.

ICC World Test Championship final between India and New Zealand will be held in Southampton, confirms Sourav Ganguly - Sports News

ന്യൂസിലന്‍ഡ് ടീം: കെയിന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), ടോം ബ്ലണ്ടല്‍, ട്രെന്റ് ബോള്‍ട്ട്, ഡ്രഗ് ബ്രേസ്വെല്‍, ഡെവണ്‍ കോണ്‍വേ, കോളിന്‍ ഡി ഗ്രാന്‍ഡ് ഹോം, ജേക്കബ് ഡഫി, മാറ്റ് ഹെന്റി, കൈല്‍ ജാമിസണ്‍, ടോം ലാഥം, ഡാരില്‍ മിച്ചല്‍, ഹെന്റി നിക്കോള്‍സ്, അജാസ് പട്ടേല്‍, രചിന്‍ രവീന്ദ്ര, മിച്ചല്‍ സാന്റ്‌നര്‍, ടിം സൗത്തി, റോസ് ടെയ്‌ലര്‍, നീല്‍ വാഗ്‌നര്‍, വില്‍ യംഗ്.

Image

ഇതേ ടീം തന്നെയാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും ന്യൂസിലന്‍ഡിനായി കളിക്കുക.