ശ്രീലങ്കയുടെ ഷനകയെ വീഴ്ത്തിയപ്പോള്‍ പിറന്നത് പുതിയ റെക്കോഡ് ; യൂസ്‌വേന്ദ്ര ചഹല്‍ മറികടന്നത് ജസ്പ്രീത് ബുംറയെ

ശ്രീലങ്കയ്ക്ക് എതിരേ നടന്ന ആദ്യ ട്വന്റി20 മത്സരത്തില്‍ ശ്രീലങ്കന്‍ താരം ഷനകയെ വീഴ്ത്തിയപ്പോള്‍ യൂസ്‌വേന്ദ്ര ചഹല്‍ മറികടന്നത് ഇന്ത്യന്‍ താരം ജസ്പ്രീത് ബുംറയെ.

ട്വന്റി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് യൂസ്‌വേന്ദ്ര ചഹല്‍ പേരിലാക്കിയത്. മൂന്ന് ഓവറില്‍ 11 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ചഹലിന്റെ വിക്കറ്റ് നേട്ടം 67 ആയി.

ഇന്നലെ വിക്കറ്റ് നേട്ടമില്ലാതെ പോകേണ്ടിവന്ന ജസ്പ്രീത് ബുംറ ഇതുവരെ ടി20 യില്‍ നേടിയത് 66 വിക്കറ്റുകളാണ്. ഷനകയുടെ വി്ക്കറ്റ് വീഴ്ത്തിയപ്പോള്‍ ചഹല്‍ ടീമിലെ സഹതാരത്തെയാണ് പിന്നിലാക്കിയത്. ബുംറയ്ക്ക് പിന്നില്‍ മൂന്നാമത് 61 വിക്കറ്റുകള്‍ നേടിയ രവിചന്ദ്ര അശ്വിനും 57 വിക്കറ്റുകള്‍ വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറുമാണ് നില്‍ക്കുന്നത്.

Read more

47 വിക്കറ്റുകളുള്ള ജഡേജയാണ് അഞ്ചാമത്. ഇന്നലെ രവീന്ദ്രജഡേജയും ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു.  മൂന്ന് ഓവറുകള്‍ എറിഞ്ഞ താരം 28 റണ്‍സ് നല്‍കി ഒരു വിക്കറ്റ് വീഴ്ത്തുകയായിരുന്നു. കളിയിലെ പത്താമത്തെ ഓവറില്‍ ശ്രീലങ്കന്‍ ഇന്നിംഗ്‌സിലെ നിര്‍ണ്ണായ വിക്കറ്റായ ദിനേശ് ചാണ്ഡിമലായിരുന്നു രവീന്ദ്ര ജഡേജയ്ക്ക് മുന്നില്‍ വീണത്.