ഇന്ത്യ-പാക് ബോര്‍ഡുകള്‍ കൈ കോര്‍ക്കണം: നിലപാട് വ്യക്തമാക്കി റമീസ് രാജ

രാഷ്ട്രീയ പ്രശ്‌നങ്ങള്‍ മാറ്റിനിര്‍ത്തി ഇന്ത്യയും പാകിസ്ഥാനും കൈകോര്‍ത്താല്‍ മാത്രമേ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ക്രിക്കറ്റ് പരമ്പരകള്‍ യാഥാര്‍ത്ഥ്യമാകൂ എന്നു പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ റമീസ് രാജ. ഇരു ക്രിക്കറ്റ് ബോര്‍ഡുകളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ നല്ല ശ്രമം വേണ്ടതുണ്ടെന്നും റമീസ് രാജ അഭിപ്രായപ്പെട്ടു.

‘ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് ബന്ധം പുനഃസ്ഥാപിക്കാന്‍ ഒട്ടേറെ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. ഇരു ക്രിക്കറ്റ് ബോര്‍ഡുകളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കാനും കുറച്ച് ശ്രമം വേണ്ടി വരും. അതുകഴിഞ്ഞാല്‍ മാത്രമേ പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ടു പോകാനാകുമോ എന്നു പറയാനാകൂ. എന്തായാലും അന്നത്തെ കൂടിക്കാഴ്ച വളരെ നന്നായിരുന്നു.’

India, Pakistan need to create a cricketing bond, says PCB chief Ramiz Raja - Firstcricket News, Firstpost

‘എസിസി യോഗത്തിനിടെ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ എന്നിവരുമായി ഞാന്‍ ചര്‍ച്ച നടത്തിയിരുന്നു. രാഷ്ട്രീയ പ്രശ്‌നങ്ങളെ മാറ്റിവെച്ച് നല്ലൊരു ക്രിക്കറ്റ് ബന്ധം ഇരു ബോര്‍ഡുകളും തമ്മില്‍ വളര്‍ത്തിയെടുത്താല്‍ മാത്രമേ കാര്യമുള്ളൂ. എക്കാലവും പാകിസ്ഥാന്റെ നിലപാട് അതുതന്നെയാണ്’ റമീസ് രാജ പറഞ്ഞു.

Cricket photo index - India vs Pakistan, Pakistan tour of India, 1st T20I Match photos | ESPNcricinfo.com

2012 ലാണ് ഏറ്റവുമൊടുവില്‍ ഇന്ത്യയും പാകിസ്ഥാനും ദ്വിരാഷ്ട്ര പരമ്പര കളിച്ചത്. അതിനുശേഷം ഒന്‍പതു വര്‍ഷമായി ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടാറുള്ളത്.

T20 World Cup: India-Pakistan match cannot be cancelled, this is ICC commitment, says BCCI's Rajeev Shukla - Sports News

യുഎഇ ആതിഥ്യം വഹിക്കുന്ന ടി20 ലോക കപ്പ് ക്രിക്കറ്റിലെ ഹൈലൈറ്റാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലെ പോരാട്ടം. ക്രിക്കറ്റ് ആരാധകര്‍ ആകാംക്ഷയോടെയാണ് ആ മത്സരത്തിനായി കാത്തിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ ഒക്ടോബര്‍ 24നാണ് ഇന്ത്യ- പാക് പോരാട്ടം. ദുബായ് ആണ് വേദി.