തെന്നിന്ത്യന്‍ നടിയെ വിവാഹം കഴിക്കാന്‍ ഇന്ത്യന്‍ താരം, കല്യാണം ഡിസംബറില്‍

ഇന്ത്യന്‍ താരം മനീഷ് പാണ്ഡ്യ വിവാഹിതനാകുന്നതായി റിപ്പോര്‍ട്ട്. പ്രമുഖ തെന്നിന്ത്യന്‍ നടിയായ അശ്രിത ഷെട്ടിയെയാണ് മനീഷ് പാണ്ഡ്യ മിന്നു ചാര്‍ത്തുക. ഈ വര്‍ഷം ഡിസംബര്‍ രണ്ടാം തിയതി മുംബൈയില്‍ വെച്ചാണ് വിവാഹം.

മനീഷ് പാണ്ഡ്യ ഏറെ നാളായി അഷ്‌റിതയുമായി ഡേറ്റിംഗിലായിരുന്നു. സൗത്ത് ഇന്ത്യയില്‍ ഇതിനോടകം അറിയപ്പെടുന്ന നടിയായ ഉയര്‍ന്ന മുംബൈ സ്വദേശിയായ അശ്രിത ഒരു തെലുങ്ക് സിനിമയിലും നാല് തമിഴ് ചിത്രത്തിലും നായികയായി അഭിനയിച്ചു കഴിഞ്ഞു.

ഡിസംബര്‍ രണ്ടിന് ഇന്ത്യന്‍ താരങ്ങള്‍ മുംബൈയിലുണ്ടാകുന്നതിനാലാണ് ആ സമയത്ത് തന്നെ വിവാഹം നടത്താന്‍ മനീഷ് പാണ്ഡ്യ തീരുമാനിച്ചത്. ഇന്ത്യയ്ക്ക് ഡിസംബര്‍ ആറിന് വെസ്റ്റിന്‍ഡീസുമായി മുംബൈ ടി20 മത്സരമുണ്ട്.

കര്‍ണാടക താരമായ മനീഷ് പാണ്ഡ്യ നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്താണ്. വെസ്റ്റിന്‍ഡീസ് പര്യടനത്തിലെ മോശം ഫോമാണ് മനീഷ് പാണ്ഡ്യയ്ക്ക് ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കുളള ടീമില്‍ നിന്ന് പുറത്തേയ്ക്കുളള വഴിതുറന്നത്. എന്നാല്‍ വിജയ് ഹസാര ട്രോഫിയില്‍ കര്‍ണാടകയ്ക്കായി മികച്ച പ്രകടനമാണ് മനീഷ് പാണ്ഡ്യ കാഴ്ച്ചവെയ്ക്കുന്നത്. ഇതിനോടകം താരം മൂന്ന് അര്‍ദ്ധ സെഞ്ച്വറികള്‍ സ്വന്തമാക്കി കഴിഞ്ഞു.