പന്തിന് പിന്നാലെ ശ്രേയസിനും ഫിഫ്റ്റി, ഇന്ത്യയ്ക്ക് കൂറ്റന്‍ ലീഡ്, ഡിക്ലയര്‍

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ ലീഡ്. ഇന്ത്യ രണ്ടാം ഇന്നിംഗ്‌സ് 9 വിക്കറ്റിന് 303 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. 446 റണ്‍സിന്റെ ലീഡ് പടുത്തുയര്‍ത്തിയാണ് ഇന്ത്യ ബാറ്റ് താഴെവെച്ചത്.

രണ്ടാം ഇന്നിംഗ്‌സില്‍ റിഷഭ് പന്തിന് പിന്നാലെ ശ്രേയസ് അയ്യരും ഫിഫ്റ്റി നേടി. 87 ബോളുകള്‍ നേരിട്ട ശ്രേയസ് 9 ഫോറുകളുടെ അകമ്പടിയില്‍ 67 റണ്‍സെടുത്തു. ആദ്യ ഇന്നിംഗ്‌സിലും ശ്രേയസ് 92 റണ്‍സ് നേടിയിരുന്നു.

ടി20 ശൈലിയില്‍ കളിച്ച റിഷഭ് പന്ത് 28 പന്തില്‍ അര്‍ദ്ധ സെഞ്ച്വറി നേടി. ഇതോടെ 1982ല്‍ പാകിസ്ഥാനെതിരെ 30 പന്തില്‍ അര്‍ദ്ധ സെഞ്ചുറി തികച്ച കപില്‍ ദേവിന്റെ റെക്കോഡ് പന്ത് മറികടന്നു. 31 ബോളില്‍ ഏവ് ഫോറിന്റെയും 2 സിക്സിന്റെയും അകമ്പടിയില്‍ പന്ത് 50 റണ്‍സെടുത്ത് പുറത്തായി.

മായങ്ക് അഗര്‍വാള്‍ (22), രോഹിത് ശര്‍മ (46), ഹനുമ വിഹാരി (35), വിരാട് കോഹ്‌ലി (13), രവീന്ദ്ര ജഡേജ (22), അശ്വിന്‍ (13), അക്‌സര്‍ പട്ടേല്‍ (9), മുഹമ്മദ് ഷമി (16*) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

Read more

നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 252നെതിരെ ശ്രീലങ്ക 109ന് പുറത്തായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രിത് ബുമ്ര അഞ്ച് വിക്കറ്റ് വീഴ്ത്തി.