കോഹ്ലിയെ കുറിച്ച് അമ്പരപ്പിക്കുന്ന പ്രവചനവുമായി ഇന്ത്യയുടെ 'ക്രിക്കറ്റ് ജ്യോത്സ്യന്‍'; 'കാത്തിരിക്കുന്നത് റെക്കോര്‍ഡുകളുടെ പെരുമഴക്കാലം'

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ജ്യോത്സ്യനായാണ് നാഗ്പൂര്‍ സ്വദേശി നരേന്ദ്ര ബുന്ദേയെ ആരാധകര്‍ വിളിക്കുന്നത്. പ്രവചനങ്ങളെല്ലാം കിറുകിറുത്യം. ഉദാഹരണത്തിന്, 2011ല്‍ ഇന്ത്യ ലോകകപ്പ് നേടുമെന്ന് ബുന്ദേ പ്രഖ്യാപിച്ചു. സംഭവം ഓക്കേയായി. ധോണിയും കൂട്ടരും സച്ചിനെ തോളിലേറ്റി ലോകകപ്പുമായി സ്റ്റേഡിയം ചുറ്റിയത് ലോകം കണ്ടു.

അതിനുമുമ്പ് ക്രിക്കറ്റ് ജ്യോത്സ്യന്‍ മറ്റൊരു പ്രവചനം നടത്തിയിരുന്നു. കരിയര്‍ തന്നെ അവസാനിച്ചുവെന്ന് ആരാധകര്‍ വിലയിരുത്തിയ ടെന്നീസ് എല്‍ബോയില്‍ നിന്നും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തിരിച്ചുവരുന്നതും ഇടവേളയ്ക്കു ശേഷം ഇന്ത്യയുടെ ദാദയുടെ തിരിച്ചു വരവും ബുന്ദേ പ്രവചിച്ചിരുന്നു. ഇതെല്ലാം, നടന്നുവെന്നതാണ് ആരാധകര്‍ ജ്യോത്സനോടുള്ള പ്രിയം വര്‍ധിപ്പിക്കുന്നത്.

എന്നാല്‍, അതെല്ലാം കഴിഞ്ഞ കാലം. പുതിയ കാലത്തേക്ക് പുതിയൊരു പ്രവചനവുമായാണ് ബിന്ദെ രംഗത്തെത്തിയിരികകുന്നത്. അത് മറ്റാരെയും കുറിച്ചല്ല. ഇന്ത്യയുടെ ക്രിക്കറ്റ് മുഖമായ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ കുറിച്ചാണ്. നെഗറ്റീവ് പ്രവചനങ്ങള്‍ ഈ ജ്യോത്സ്യന്‍ നടത്താറില്ലെന്നതു കൊണ്ടുതന്നെ ബുന്ദെയുടെ പ്രവചനം ശരിയാകട്ടെ എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

സ്വന്തം നാട്ടില്‍ പരമ്പരകള്‍ ഒന്നിനു പിറകെ മറ്റൊന്നായി സ്വന്തമാക്കിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി നേട്ടം വിദേശത്തും ആവര്‍ത്തിക്കുമെന്നാണ് ബുന്ദെയുടെ പ്രവചനം. കൂടാതെ ഇന്ത്യയുടെ സ്പോര്‍ട്സ് ചരിത്രത്തില്‍ കേട്ടു കേള്‍വി പോലുമില്ലാത്ത ഒരു പരസ്യ കരാറില്‍ കോഹ് ലി ഒപ്പുവെക്കുമെന്ന് ജ്യോത്സ്യന്‍ പറയുന്നു.

അതേസമയം, ഇത്തവണ പ്രവചനം പാളുമെന്നാണ് സചന. ആദ്യ ടെസ്റ്റില്‍ തന്നെ കോഹ്ലിക്കും ഇന്ത്യയ്ക്കും രക്ഷയായത് പാണ്ഡ്യയുടെ പ്രകടനമാണ്. അതേസമയം, മത്സരത്തിന് ഇനിയും രണ്ടു ദിനം ബാക്കി നില്‍ക്കെ കാര്യങ്ങള്‍ ഇന്ത്യയ്ക്ക് അനുകൂലമല്ലന്നാണ് സൂചനകള്‍. ദക്ഷിണാഫ്രിക്കന്‍ പര്യനടനത്തിന് ശേഷം ശക്തരായ ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ന്യൂസിലാന്റ്, എന്നിവയോടാണ് ഇന്ത്യയുടെ അടുത്ത മത്സരങ്ങള്‍.

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിക്ക് ഇപ്പോള്‍ നല്ല സമയമാണ് എന്നും ഇന്ത്യന്‍ ടീം അടുത്തൊന്നും സമ്പൂര്‍ണ തോല്‍വി ഏറ്റ് വാങ്ങില്ലയെന്നും ഇയാള്‍ പറഞ്ഞു.