'വില കുറച്ചു കാണുന്നു, മറ്റേതെങ്കിലും ടീമിലായിരുന്നെങ്കില്‍ മുഴുവന്‍ മത്സരങ്ങളും കളിച്ചേനെ'

ടി20 ക്രിക്കറ്റിലെ ഏറ്റവും അണ്ടര്‍റേറ്റഡായ ക്രിക്കറ്ററാണ് അഫ്ഗാനിസ്ഥാന്റെ മുഹമ്മദ് നബിയെന്ന് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ടി20 ക്രിക്കറ്റില്‍ നബിയെ പോലെ മറ്റുള്ളവര്‍ വില കുറച്ച് കാണുന്ന വേറൊരു ക്രിക്കറ്റര്‍ ഇല്ലെന്നും എന്നാല്‍ ഓരോ മത്സരത്തിലും അദ്ദേഹത്തിന്റെ സംഭാവനകള്‍ വലുതാണെന്നും ഗംഭീര്‍ അഭിപ്രായപ്പെട്ടു. ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദാരാബാദിന്റെ താരമാണ് നബി.

“ടി20 ക്രിക്കറ്റിലെ ഏറ്റവും അണ്ടര്‍റേറ്റഡായ ക്രിക്കറ്ററാണ് നബി എന്ന് എനിക്ക് തോന്നുന്നു. കീറോണ്‍ പൊള്ളാര്‍ഡ്, എബി ഡിവില്ലിയേഴ്സ്, റാഷിദ് ഖാന്‍, ഡേവിഡ് വാര്‍ണര്‍ എന്നിവരെ കുറിച്ചെല്ലാം നിങ്ങള്‍ സംസാരിക്കും. എന്നാല്‍ നിങ്ങള്‍ നബിയുടെ സംഭാവനകള്‍ നോക്കണം. മികച്ച ഫീല്‍ഡറാണ് നബി. നാല് ഓവറും പന്തെറിയാന്‍ പ്രാപ്തന്‍. ആദ്യ ആറ് ഓവറിലും പന്തെറിയും. ബാറ്റിംഗില്‍ അഞ്ചാമതോ ആറാമതോ ബാറ്റ് ചെയ്യിപ്പിക്കാം. കൂറ്റന്‍ ഷോട്ടുകള്‍ കളിക്കും. നിലവാരമുള്ള ഓള്‍റൗണ്ടറായി ആന്ദ്രേ റസലിനെ നമ്മള്‍ പരിഗണിക്കാറുണ്ട്. റസലിനൊപ്പം നബി വരില്ലായിരിക്കും. എന്നാല്‍ ഏറെ പിന്നിലൊന്നുമല്ല.”

IPL 2020: Gautam Gambhir names the most underrated player in T20 cricket

“കൂടുതല്‍ മത്സരങ്ങള്‍ കളിച്ചിട്ടില്ലാത്ത അഫ്ഗാനിസ്ഥാനില്‍ നിന്നാണ് നബി വരുന്നത്. ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്റ്റോ, റാഷിദ് ഖാന്‍, കെയിന്‍ വില്യംസണ്‍ എന്നിവര്‍ കളിക്കുന്ന ഫ്രാഞ്ചൈസിയിലാണ് നബി കളിക്കുന്നത്. അതുകൊണ്ട് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കില്ല. മറ്റേതെങ്കിലും ഫ്രാഞ്ചൈസിയിലായിരുന്നെങ്കില്‍ നബി 14 മത്സരങ്ങളും കളിച്ചേനെ” ഗംഭീര്‍ പറഞ്ഞു.

Read more

Mohammad Nabi Is The Most Underrated Player In T20 Cricket: Gautam Gambhirഐസിസിയുടെ ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള ഓള്‍റൗണ്ടറാണ് നബി. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ മിന്നും പ്രകടനം കാഴ്ച വെച്ചാണ് നബി ഐ.പി.എല്ലിനെത്തുന്നത്. സി.പി.എല്ലിലെ റണ്ണറപ്പായ സെന്റ് സൂക്ക്സ് ടീമിനായി 156 റണ്‍സെടുക്കുന്നതിനൊപ്പം 12 വിക്കറ്റുകളും നബി വീഴ്ത്തിയിരുന്നു.