അയാളെ ടീമില്‍ ഉള്‍പ്പെടുത്തിയാല്‍ സൂപ്പര്‍ കിംഗ്‌സ് നശിക്കും; ധോണി പറഞ്ഞത് വെളിപ്പെടുത്തി എന്‍.ശ്രീനിവാസന്‍

കളിക്കളത്തും പുറത്തും തന്ത്രങ്ങള്‍ മെനയുന്ന കാര്യത്തില്‍ മുന്‍പന്തിയിലാണ് ഇന്ത്യന്‍ മുന്‍ നായകനും ഐ.പി.എല്ലില്‍ ചെന്നെ സൂപ്പര്‍ കിംഗ്‌സിന്റെ നായകനുമായ എം.എസ് ധോണി. ഇപ്പോഴിതാ ധോണിയോടൊപ്പമുള്ള ഒരു അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് ബി.സി.സി.ഐ മുന്‍ പ്രസിഡന്റ് എന്‍. ശ്രീനിവാസന്‍.

പ്രതിഭയുള്ള ഒരു താരത്തെ ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമില്‍ ഉള്‍പ്പെടുത്തണമെന്നു താന്‍ പറഞ്ഞിട്ടും ധോണി അതിനു തയ്യാറായില്ലെന്നു ശ്രീനിവാസന്‍ പറഞ്ഞു. അതിന് ധോണി പറഞ്ഞ കാരണവും ശ്രീനിവാസന്‍ വെളിപ്പെടുത്തി. ശ്രീനിവാസന്‍ തലവനായിട്ടുള്ള ഇന്ത്യ സിമന്റ്‌സാണ് ഐപിഎല്‍ ഫ്രാഞ്ചൈസി ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമിന്റെ ഉടമകള്‍.

MS Dhoni steals the show with anecdotes at N Srinivasan

“പ്രതിഭയുള്ളൊരു താരത്തെ ഞങ്ങള്‍ ധോണിയോടു നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പറ്റില്ല സര്‍, അയാള്‍ ടീമിനെ നശിപ്പിക്കുമെന്നായിരുന്നു ധോണി പറഞ്ഞത്. ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ രൂപീകരണത്തില്‍ ധോണിയുടെ തന്ത്രങ്ങളും തീരുമാനവും നിര്‍ണായകമാണ്. ധോണി ഒരു താരത്തെ വിലയിരുത്തുന്നത് നെറ്റ്‌സിലെ പ്രകടനവും സമ്മര്‍ദ്ദങ്ങള്‍ നേരിടാനുള്ള ശേഷിയും നോക്കിയാണ്.” ഒരു വെബിനാറില്‍ ശ്രീനിവാസന്‍ പറഞ്ഞു.

Chennai Super Kings | MS Dhoni | Suresh Raina | Ravindra Jadeja ...

ഐ.പി.എല്ലിലെ ഇതുവരെയുള്ള 12 സീസണുകളിലും ഒന്‍പതിലും ചെന്നൈ സൂപ്പര്‍ കിംഗ്സ് ഫൈനലിലെത്തിയിരുന്നു. ഇതില്‍ മൂന്ന് തവണ ധോണിയുടെ കീഴില്‍ ചെന്നൈ കിരീടം സ്വന്തമാക്കി. ഇത് ധോണിയുടെ ക്യാപ്റ്റന്‍സിയുടെ മികവായാണു വിലയിരുത്തപ്പെടുന്നത്.