പ്രീമിയര്‍ ലീഗില്‍ ഇടംകൈയ്യന്‍ ബാറ്റ്‌സ്മാനായി മുരളി വിജയ്; അത്ഭുതത്തോടെ കാണികള്‍

വലം കൈയ്യന്‍ ബാറ്റ്‌സ്മാനായ മുരളി വിജയന്‍ പ്രീമിയര്‍ ലീഗിനിടെ ഇടംകൈയ്യനായി. തമിഴ്‌നാട് പ്രീമിയര്‍ ലീഗിനിടെയാണ് മുരളി ഇടംകൈയ്യനായി ബാറ്റ് ചെയ്ത് ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്.

വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിലില്ലാത്ത മുരളി നിലവില്‍ തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ റൂബി ത്രിച്ചി വാരിയേഴ്‌സിന് വേണ്ടി കളിക്കുകയാണ്. കളിക്കിടെ ഡിണ്ടിഗല്‍ ഡ്രാഗണ്‍സ് നയിച്ച അശ്വിന്‍ ബോള്‍ ചെയ്യാനത്തിയപ്പോഴാണ് ബാറ്റിംഗ് ശൈലി മാറ്റിയത്.

തന്റെ ബാറ്റിംഗ് സ്റ്റാന്‍സും ഇടംകൈയ്യന്‍ ബാറ്റ്‌സ്മാന്മാരുടേത് പോലെയാക്കി അശ്വിന്റെ സ്പിന്നിനെ താരം സമര്‍ത്ഥമായി നേരിടുകയും ചെയ്തു. ടി20 ക്രിക്കറ്റില്‍ റെക്കോര്‍ഡുകളുള്ള താരമാണ് മുരളി വിജയ്.