രോഹിത്തിന്റെ പിന്‍ഗാമിയോ! സംശയിക്കാന്‍ വരട്ടെ. മുംബൈ ഇന്ത്യന്‍സ് നടത്തിയ ഇന്റര്‍ സ്കൂള്‍ ടൂര്‍ണമെന്റില്‍ ഏകദിനത്തിലെ രോഹിത്തിന്റെ ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ മറികടന്ന അത്ഭുത താരത്തെയാണ് മുംബൈ രോഹിത്തിനെ വെല്ലുന്ന താരമായി പരിചയപ്പെടുത്തിയത്.
ഇന്റര്‍ സ്കൂള്‍ ടൂര്‍ണമെന്റില്‍ 265 റണ്‍സ് അടിച്ച് കൂട്ടിയ റിസ്വി സ്പ്രിംഗ്ഫീല്‍ഡ് സ്കൂള്‍ താരം അഭിനവ് സിംഗിന്റെ ചിത്രമാണ് തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ മുംബൈ പങ്ക് വെച്ചിരിക്കുന്നത്. “രോഹിത്, നിങ്ങളുടെ 264 റണ്‍സ് മറികടന്ന താരത്തെ കണ്ടെത്തിയിരിക്കുന്നു എന്ന ക്യാപ്ഷനോടെയാണ് അഭിനവ് സിംഗിന്റെ ചിത്രം മുംബൈ പുറത്തു വിട്ടത്.
.@ImRo45, we've got someone who has bettered your 264 😋
Rizvi Springfield's Abhinav Singh struck 265 in his side's win on Day 1 of the MI Inter-School Cricket Tournament 😲👏#CricketMeriJaan pic.twitter.com/SUwVbi0dkO
— Mumbai Indians (@mipaltan) February 27, 2019
Read more
2014ല്‍ ഈഡന് ഗാര്‍ഡന്‍സില്‍ വെച്ചു നടന്ന മത്സരത്തില്‍ ശ്രീലങ്കയ്ക്കെതിരെയാണ് രോഹിത്ത് ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ കണ്ടെത്തിയത്. 173 പന്തില്‍ 264 റണ്‍സ് ആണ് രോഹിത്ത് അടിച്ചെടുത്തത്.