ക്യാപ്റ്റനാക്കാനായിരുന്നു മുംബൈ എന്നെ ലേലത്തില്‍ എടുത്തത് ; എന്നാല്‍ അയാള്‍ വന്നു പുറത്താക്കിയെന്ന് ഓസ്‌ട്രേലിയന്‍ താരം

അഞ്ചുതവണ ഐപിഎല്ലില്‍ കിരീടം നേടിയ ടീമാണ് മുംബൈ ഇന്ത്യന്‍സ്. അതെല്ലാം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലായിരുന്നു താനും. എന്നാല്‍ താന്‍ ടീമില്‍ നിന്നും പുറത്തായ രീതിയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് പരിശീലകന്‍ റിക്കിപോണ്ടിംഗ്. രോഹിത്ശര്‍മ്മയെ നായകനാക്കാന്‍ നിര്‍ദേശിച്ചതും റിക്കി പോണ്ടിംഗായിരുന്നു.

മുംബൈ ഇന്ത്യന്‍സിന്റെ നായകനാക്കുക എന്ന ലക്ഷ്യത്തിലാണ് തന്നെ ഫ്രാഞ്ചൈസി ലേലത്തില്‍ ടീമില്‍ എടുത്തത്. രോഹിത് ശര്‍മ്മയെ അവര്‍ എടുക്കുമ്പോള്‍ ഞാന്‍ ടീമില്‍ ഉണ്ടായിരുന്നു. എന്നാല്‍ എനിക്കു അത്ര നന്നായി പെര്‍ഫോം ചെയ്യാന്‍ കഴിഞ്ഞില്ല. അതുകൊണ്ടു തന്നെ എനിക്കു ടീമിലെ മറ്റൊരു അന്താരാഷ്ട്ര താരമായ രോഹിത് ശര്‍മ്മയ്ക്ക് വേണ്ടി വഴി മാറിക്കൊടുക്കേണ്ടി വന്നു. മുംബൈ ടീമിന്റെ നായകസ്ഥാനത്തേക്ക് രോഹിത്തിന്റെ പേര് നിര്‍ദേശിച്ചതും രോഹിത്തായിരുന്നു. അതിനു ശേഷമാണ് ടീമുടമകളും കോച്ചുമാരെല്ലാം ഇതിനെ പിന്തുണച്ചത്.

നായകസ്ഥാനത്തേക്ക് മുംബൈ ഇന്ത്യന്‍സിന്റെ പക്കല്‍ മറ്റു പേരുകളായിരുന്നു ഉണ്ടായിരുന്നത്. ക്യാപ്റ്റന്‍സിയ്ക്ക് അനുയോജ്യനായ താരത്തെ കണ്ടെത്തുന്ന കാര്യത്തില്‍ ടീം മാനേജ്‌മെന്റിന് തന്റെ അഭിപ്രായം അറിയാനും ആഗ്രഹമുണ്ടായിരുന്നു. ടീമുകളും കോച്ചുമാരും ചില പേരുകള്‍ കണ്ടു വയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ അടുത്ത നായകനെ സംബന്ധിച്ച് നിക്ക് കൃത്യമായ ധാരണ ഉണ്ടായിരുന്നു. ആ വ്യക്തി യുവതാരമായിരുന്ന രോഹിത് ശര്‍മയാണെന്നു താന്‍ മനസ്സില്‍ ഉറപ്പിച്ചിരുന്നതായും റിക്കി പോണ്ടിങ് പറഞ്ഞു.

രോഹിത് ക്യാപ്റ്റനായ ശേഷം മുംബൈയ്ക്കു പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. റിക്കി പോണ്ടിങിന്റെ പകരക്കാരനായി 2013 ല്‍ നിയമിതനായ രോഹിത് ശര്‍മ്മയ്ക്ക് കീഴില്‍ അഞ്ചു തവണയാണ് മുംബൈ ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടത്. മറ്റൊരു ക്യാപ്റ്റനും സാധിച്ചിട്ടില്ലാത്ത വമ്പന്‍ റെക്കോര്‍ഡിന് അവകാശിയായ ക്യാപ്റ്റനാണ് അദ്ദേഹം. പിന്നാലെ ഇന്ത്യന്‍ ടീമിന്റെ നായകപദവിയും രോഹിതിനെ തേടിയെതതിയിരിക്കുകയാണ്. അടുത്തമാസം ആദ്യം നടക്കുന്ന പരമ്പരയില്‍ വെസ്റ്റിന്‍ഡീസിനെതിരേ രോഹിത് നായകനായി ഇറങ്ങും.