വിമര്‍ശകര്‍ക്കെതിരേ മഹേന്ദ്ര സിങ് ധോണി

ഇന്ത്യ-ന്യൂസിലാന്‍ഡ് ട്വന്റി20 പരമ്പരയ്ക്കിടയില്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും ഇന്ത്യയുടെ മുതിര്‍ന്ന താരങ്ങള്‍ക്കിടയില്‍ നിന്നും ഉയര്‍ന്ന വന്ന ചോദ്യമാണ് മഹോന്ദ്ര സിങ് ധോണിക്കു ക്രിക്കറ്റിന്റെ കുഞ്ഞന്‍ പതിപ്പ് നിര്‍ത്താനുള്ള സമയമായിട്ടുണ്ടോ എന്ന്. ഇന്ത്യയുടെ മുന്‍ താരങ്ങളായ അജിത് അഗാര്‍ക്കര്‍, വിവിഎസ് ലക്ഷ്മണ്‍ തുടങ്ങിയവര്‍ ധോണിക്കെതിരേ ഇക്കാര്യത്തില്‍ പരസ്യമായി രംഗത്തു വരികയും ചെയ്തിരുന്നു. യുവതാരങ്ങള്‍ക്ക് അവസരം നല്‍കാന്‍ ധോണി ട്വന്റി20യില്‍ നിന്നും വിരമിക്കാനു ള്ള സമയമായെന്നാണ് മുന്‍ താരങ്ങള്‍ വ്യക്തമാക്കിയത്.

എന്നാല്‍, ഇതിനെതിരേ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും പരിശീലകന്‍ രവിശാസ്ത്രിയും രംഗത്ത് വന്നിരുന്നു. ധോണി ട്വന്റി20 നിര്‍ത്തണമെന്ന് പറയുന്നവര്‍ അദ്ദേഹത്തോടുള്ള അസൂയാലുക്കളാണെന്നാണ് ഇന്ത്യന്‍ പരിശീലകന്‍ രവിശാസ്ത്രി വ്യക്തമാക്കിയത്. എന്നാല്‍, ഇക്കാര്യങ്ങളിലൊന്നും സാധാരണ പ്രതികരിക്കാത്ത ധോണി വിമര്‍ശനങ്ങള്‍ക്കെതിരേ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്.

ഖലീജ് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് വിരമിക്കാന്‍ സമയമായെന്ന വിമര്‍ശനങ്ങള്‍ക്കെതിരേ സൂപ്പര്‍ താരം രംഗത്ത് വന്നിരിക്കുന്നത്. ജീവിതത്തില്‍ എല്ലാവര്‍ക്കും ഓരോ കാഴ്ചപ്പാടുകളുണ്ടാകും. അതിനെ ബഹുമാനിക്കുകയാണ് വേണ്ടത്. ജീവിതത്തിന്റെ ചെറിയൊരു സമയത്ത് മാത്രം രാജ്യത്തെ പ്രതിനിധീകരിക്കാനുള്ള സമയമാണ് ലഭിക്കുന്നത്. ഇതില്‍ ഏറ്റവും പ്രചോദനമെന്ന് പറയുന്ന് ഇന്ത്യന്‍ ടീമിന് വേണ്ടി കളിക്കുക ന്നതാണ്. അഭിമുഖത്തില്‍ ധോണി വ്യക്തമാക്കി.

ശരിയായ കാര്യം ശരിയായ സമയത്ത് ചെയ്യുന്നതിലാണ് ഞാന്‍ വിശ്വസിക്കുന്നത്. യുഎഇയില്‍ ഗ്ലോബല്‍ ക്രിക്കറ്റ് അക്കാദമി ലോഞ്ച് ചെയ്യാനെത്തിയ ധോണി കൂട്ടിച്ചേര്‍ത്തു.