പുതിയ ഇന്ത്യന്‍ ജഴ്‌സിയില്‍ മാരക ലുക്കില്‍ ധോണി; കത്തിജ്വലിച്ച് സോഷ്യല്‍ മീഡിയ

ക്രിക്കറ്റിനെ വിട്ടുപിരിയാന്‍ ഒട്ടുംഇഷ്ടപ്പെടാത്ത മുന്‍ ഇന്ത്യന്‍ ക്യാപ്റ്റ്ന്‍ എം.എസ് ധോണിക്ക് ഇത് വിശ്രമത്തിന്റെയും വിനോദത്തിന്റെയും കാലമാണ്. ലക്ഷക്കണക്കിന് ആരാധകരുള്ള ധോണി സോഷ്യല്‍ മീഡിയയില്‍ മറ്റ് സെലിബ്രിറ്റികളോളം സജീവമല്ല. അതിനാല്‍ത്തന്നെ ധോണിയുടെ ഫോട്ടോയും വീഡിയോയുമൊക്കെ ആരാധകര്‍ക്ക് കാണാന്‍ കിട്ടുക അപൂര്‍വ്വം അവസരങ്ങളില്‍ മാത്രം. ഇപ്പോഴിതാ അത്തരത്തില്‍ വീണുകിട്ടിയൊരു അപൂര്‍വ്വ ചിത്രം ആഘോഷമാക്കിയിരിക്കുകയാണ് ആരാധകര്‍.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ റെട്രോ ജഴ്‌സി ധരിച്ചുള്ള ധോണിയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയ കൈയടിക്കിയിരിക്കുന്നത്. പരസ്യ ചിത്രീകരണത്തിനായാണ് ധോണി റെട്രോ ജഴ്‌സിയില്‍ പ്രത്യക്ഷപ്പെട്ടത്. സംവിധായിക ഫറാ ഖാന്‍ ഒരുക്കിയ ഒരു പരസ്യ ചിത്രത്തിലാണ് ധോണി അഭിനയിച്ചത്. ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയ കൈയടക്കിയിരിക്കുകയാണ്.

Image

Image

Image

ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ധോണി തന്റെ റാഞ്ചിയിലെ ഫാം ഹൗസിലാണ് ഒട്ടുമിക്ക സമയവും ചിലവഴിയ്ക്കുന്നത്. നായ്കള്‍, കുതിരകള്‍, കൃഷി എന്നിവയൊക്കെയായി താരം തിരക്കിലാണ്. സോഷ്യല്‍ മീഡിയയില്‍ വളരെ അപൂര്‍വമായി മാത്രമേ വിശേഷങ്ങള്‍ താരം വിശേഷങ്ങള്‍ പോസ്റ്റ് ചെയാറുള്ളൂ. ഭാര്യ സാക്ഷിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ നിന്നുമാണ് താരത്തെ കുറിച്ചുള്ള വിവരങ്ങള്‍ ആരാധകര്‍ക്ക് കൂടുതലും ലഭിക്കാറുള്ളത്.