ഇതായിരിക്കം ഐപിഎല്ലില്‍ ധോണിയുടെ ടീം

ഒടുവില്‍ ആരാധകരുടെ കാത്തിരിപ്പിന് അന്ത്യം. അടുത്ത ഐപിഎല്ലില്‍ മഹേന്ദ്ര സിംഗ് ധോണി ചെന്നെെ സൂപ്പര്‍ കിംഗ്‌സിനായി തന്നെ ജെഴ്‌സി അണിയും. ഓരോ ഐപിഎല്‍ ടീമിനും അഞ്ച് താരങ്ങളെ നിലനിര്‍ത്താമെന്ന് തീരുമാനമായതോടെയാണ് ധോണിയ്ക്ക് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി ജെഴ്‌സി അണിയാനുളള വഴിതെളിഞ്ഞത്.

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റേയും രാജസ്ഥാന്‍ റോയല്‍സിന്റേയും കാര്യത്തില്‍ രണ്ട് വര്‍ഷം മുമ്പത്തെ താരങ്ങളെയാണ് ടീമില്‍ നിലനിര്‍ത്താനാകുക. പൂണെ സൂപ്പര്‍ ജെയ്ന്റ്‌സിലും ഗുജറാത്ത് ലയണ്‍സിനുമായി കളിച്ച താരങ്ങളില്‍ നിന്നായിരിക്കും പഴയ താരങ്ങളെ ഇരുടീമിനും തെരഞ്ഞെടുക്കാനാകുക.

ഇതോടെ ധോണിയെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തന്നെ തിരിച്ച് കിട്ടും. ധോണിയ കൂടാതെ സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ, ഡ്വയ്ന്‍ ബ്രാവോ, ബ്രെണ്ടം മക്കല്ലം എന്നിവരെ ചെന്നൈയ്ക്ക് സ്വന്തം ടീമില്‍ നിലനിര്‍ത്താം. സ്റ്റീവ് സ്മിത്ത്, അജയ്ക്യ രഹാന, ജയിംസ് ഫാല്‍ക്കനര്‍ എന്നവരേയാണ് രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തുക.

അതെസമയം ഐപിഎല്ലിലെ ഏറ്റവും വിലയേറിയ താരമായ ബെന്‍ സ്‌റ്റോക്‌സ് ഇത്തവണയും താരലേലത്തില്‍ പങ്കെടുക്കും.

ധോണിയുടെ തിരിച്ച് വരവ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വലിയ ആശ്വാസമാണ് നല്‍കുക. ധോണിയ്ക്കാകട്ടെ ഐപിഎല്ലില്‍ നഷ്ടപ്പെട്ട നായക സ്ഥാനം തിരിച്ച് പിടിക്കാനുളള വേദി കൂടിയായി മാറും ഈ ഐപിഎല്‍. ധോണിയെ പുറത്താക്കി കഴിഞ്ഞ സീസണില്‍ സ്റ്റീവ് സ്മിത്തിനെയാണ് പൂണെ സൂപ്പര്‍ കിംഗ്‌സ് നായകനാക്കി നിശ്ചയിച്ചത്.