'ധോണി ഉടന്‍ വിരമിക്കില്ല, ഐ.പി.എല്ലിന് ശേഷവും ഉണ്ടാകും'

ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങിവരവില്‍ അനിശ്ചിതത്വം നിലനില്‍ക്കെ ഐ.പി.എല്ലിനായുള്ള ഒരുക്കത്തിലാണ് എംഎസ് ധോണി. കഴിഞ്ഞ ലോക കപ്പ് സെമിയിലെ തോല്‍വിക്ക് ശേഷം മുന്‍ ക്യാപ്റ്റന്‍ ഇന്ത്യയ്ക്കായി കളിച്ചിട്ടില്ല. ഇതേ തുടര്‍ന്ന് താരം കളി അവസാനിപ്പിക്കുകയാണോ? വിരമിക്കാനുള്ള പുറപ്പാടിലാണോ? എന്നൊക്കെയുള്ള ചര്‍ച്ചകളും കുറേയുണ്ടായി. ഇപ്പോഴിതാ ധോണി അടുത്തൊന്നും വിരമിക്കില്ലെന്ന അഭിപ്രായ പ്രകടനവുമായി എത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ വിജയ് ദാഹിയ.

“ധോണി ഉടനൊന്നും വിരമിക്കില്ല. ഐ.പി.എല്‍ കഴിഞ്ഞാലും ധോണി കളി തുടരും. ധോണിക്കൊപ്പം ആരെങ്കിലും 30 വര്‍ഷം ഒരുമിച്ച് താമസിച്ചാലും അദ്ദേഹം എന്താണെന്ന് ചിന്തിക്കുന്നതെന്ന് മനസ്സിലാക്കാന്‍ സാധിക്കില്ല. അടുത്തതായി ധോണിയെന്ത് ചെയ്യുമെന്ന് പറയാന്‍ മറ്റുള്ളവര്‍ക്കാവില്ല. അതാണ് ധോണി. ധോണിയുടെ കരിയര്‍ അവസാനിച്ചുവെന്ന് ഇനിയും നമുക്ക് പറയാന്‍ സാധിക്കില്ല. ഇനിയും മല്‍സരരംഗത്ത് അദ്ദേഹത്തെ നമുക്ക് കാണാനാവും.” ദാഹിയ പറഞ്ഞു.

Dahiya: Bhaskar Pillai should have got Delhi coach

കോവിഡ് സാഹചര്യത്തെ തുടര്‍ന്ന് അനിശ്ചിതത്വത്തിലായിരുന്ന 13-ാം ഐ.പി.എല്‍ സീസണ്‍ സെപ്റ്റംബറില്‍ ഉണ്ടായിരിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. ഇതോടെ കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോക കപ്പിനുശേഷം ആദ്യമായി ധോണിയെ കളത്തില്‍ കാണാനുള്ള അവസരമാണ് ആരാധകര്‍ക്ക് ലഭിച്ചിരിക്കുന്നത്. ലോക കപ്പ് സെമിഫൈനലില്‍ ന്യൂസിലാന്‍ഡിനോട് തോല്‍വി വഴങ്ങിയ ശേഷം ധോണി ഇതുവരെ കളിച്ചിട്ടില്ല.

They never call me by my name

ഈ വര്‍ഷം ഐ.പി.എല്ലിന് മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ക്യാമ്പില്‍ പരിശീലനത്തിനായി ധോണി എത്തിയിരുന്നു. എന്നാല്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ക്യാമ്പ് നിര്‍ത്തിവെച്ചതോടെ ധോണി റാഞ്ചിയിലേക്ക് തിരിച്ചു പോകുകയും ചെയ്തു. റാഞ്ചിയിലെ ഫാം ഹൗസില്‍ കൃഷിപ്പണിയും മറ്റുമായി കുടുംബത്തോടൊപ്പം സമയം ചെലവഴിച്ചു വരികയാണ് ധോണി.