'ക്യാപ്റ്റന്‍ കൂളല്ലെന്ന്' റെയ്‌നയ്‌ക്കെതിരെ ധോണി

താന്‍ ചൂടനാണ് എന്നഭിപ്രായപ്പെട്ട ഉറ്റസുഹൃത്തും മുന്‍ ഇന്ത്യന്‍ താരവുമായ സുരേഷ് റെയ്‌നയ്ക്ക് മറുപടിയുമായി മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി. താന്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ വ്യത്സസ്തമായാണ് പെരുമാറാറുകയെന്നാണ് റെയ്‌നയുടെ ആരോപണത്തോട് ധോണി തുറന്ന് പറയുന്നത്.

ഞാന്‍ ഡ്രസിങ് റൂം നന്നായി ആസ്വദിക്കാറുണ്ട്. ഞാന്‍ സഹകരിക്കുന്നത് ശാന്തമാണെങ്കില്‍ കൂള്‍ എന്നാണ്. രോഷാകുലനാണെങ്കില്‍ അതല്ല. ഞാന്‍ ഗ്രൗണ്ടിലായിരിക്കുമ്പോള്‍ തമാശയിലായിരിക്കില്ല. എന്നാല്‍ ഡ്രസിങ് റൂമിനുള്ളില്‍ ഞാന്‍ ഏറെ തമാശ ആസ്വദിക്കുന്നു. വ്യത്യസ്ത സ്ഥലങ്ങളില്‍ പെരുമാറ്റത്തില്‍ മാറ്റമുണ്ടാകും -ധോണി പറഞ്ഞു.

ടെലിവിഷന്‍ സ്‌ക്രീനില്‍ കാണുന്ന പോലെ ധോണി അത്ര കൂളല്ലെന്നായിരുന്നു റെയ്‌ന പറഞ്ഞത്. ധോണിയുടെ കണ്ണില്‍ നിന്നും മനസ്സിലുള്ള വികാരം വായിച്ചെടുക്കാനാവില്ല. എന്നാല്‍ പരസ്യ ഇടവേളകള്‍ക്കിടെ ധോണി ചൂടാകാറുണ്ട്. ക്യാമറകള്‍ അത് കാണാറില്ല. ഗൗരവ് കപൂറിന്‍രെ ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാമ്പ്യന്‍സ് എന്ന പരിപാടിയിലായിരുന്നു റെയ്‌ന ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ധോണി ഒരു നല്ല നായകനാണ്. അടുത്തത് എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് ധോണിക്കറിയാം. എല്ലാ സാഹചര്യങ്ങള്‍ക്കുമായി പ്ലാന്‍ എ, പ്ലാന്‍ സി പ്ലാന്‍ സി എന്നിങ്ങനെ പ്ലാനുകള്‍ ധോണി തയ്യാറാക്കാറുണ്ട്. മത്സരത്തിന് തലേന്ന് രാത്രി തന്നെ ധോണി തന്ത്രം മെനയുകയും കളിക്കളത്തില്‍ നടപ്പിലാക്കുകയും ചെയ്യാറുണ്ടെന്നും റെയ്‌ന വ്യക്തമാക്കിയിരുന്നു.

നിലവില്‍ ടീം ഇന്ത്യയ്ക്ക് പുറത്താണ് റെയ്‌ന. രഞ്ജി ട്രോഫിയിലും മോശം പ്രകടനമാണ് ഇന്ത്യന്‍ താരം കാഴ്ച്ചവെക്കുന്നത്.