ടി20 ലോക കപ്പിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു, സൂപ്പര്‍ താരങ്ങളെ തഴഞ്ഞു

സൂപ്പര്‍ താരം ഫഫ് ഡുപ്ലെസിയെ ഒഴിവാക്കി ടി20 ലോക കപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക. ടെംബ ബവുമയെ നായകനാക്കി 15 അംഗ സംഘത്തെയാണ് ക്രിക്കറ്റ് സൗത്താഫ്രിക്ക പ്രഖ്യാപിച്ചിരിക്കുന്നത്. ഓള്‍റൗണ്ടര്‍ ക്രിസ് മോറിസ്, വെറ്ററന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍ എന്നിവരും ഒഴിവാക്കപ്പെട്ട പ്രമുഖരുടെ കൂട്ടത്തിലുണ്ട്.

നിലവിലെ ജേതാക്കളായ വെസ്റ്റ് ഇന്‍ഡീസ്, മുന്‍ വിജയികളായ ഇംഗ്ലണ്ട്, കരുത്തരായ ഓസ്ട്രേലിയ എന്നിവരുള്‍പ്പെട്ട ഗ്രൂപ്പിലാണ് ദക്ഷിണാഫ്രിക്കയുള്ളത്. ഒക്ടോബര്‍ 23ന് ഓസ്ട്രേലിയക്കെതിരേയാണ് ദക്ഷിണാഫ്രിക്കയുടെ ആദ്യ മത്സരം. അബുദാബിയിലെ ഷെയ്ഖ് സയ്ദ് സ്റ്റേഡിയത്തിലാണ് മത്സരം.

Image

15 അംഗ ടീം: ടെംബ ബവുമ (ക്യാപ്റ്റന്‍), കേശവ് മഹാരാജ്, ക്വിന്റണ്‍ ഡികോക്ക്, ബ്യോണ്‍ ഫോര്‍ട്യുണ്‍, റീസ്സ ഹെന്‍ഡ്രിക്സ്, ഹെന്റിച്ച് ക്ലാസെന്‍, അയ്ഡന്‍ മര്‍ക്രാം, ഡേവിഡ് മില്ലര്‍, ഡബ്ല്യു മുള്‍ഡര്‍, ലുംഗി എന്‍ഗിഡി, ആന്റിച്ച് നോര്‍ക്കിയ, ഡ്വെയ്ന്‍ പ്രെട്ടോറിയസ്, കാഗിസോ റബാഡ, തബ്രെയ്സ് ഷംസി, റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍.

സ്റ്റാന്റ്ബൈ താരങ്ങള്‍: ജോര്‍ജ് ലിന്‍ഡെ, ലിസാര്‍ഡ് വില്ല്യംസ്, ആന്‍ഡില്‍ ഫെലുക്വായോ.