ഒന്നും അവസാനിച്ചിട്ടില്ല, ഇത് തുടക്കം മാത്രം; ശ്രീലങ്കന്‍ ക്രിക്കറ്റ് വീണ്ടും പൊളിയുന്നു

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായി നടക്കാനിരിക്കുന്ന പരമ്പരയ്ക്ക് മുമ്പായായി കൂടുതല്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങള്‍ വിരമിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ലങ്കന്‍ പേസര്‍ ഇസിരു ഉഡാന കഴിഞ്ഞ ദിവസമാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇതിന് പി്ന്നാലെയാണ് കൂടുതല്‍ താരങ്ങള്‍ വിരമിക്കാനൊരുങ്ങുന്നതായ വിവരം പുറത്തുവരുന്നത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനൊരുങ്ങി ഓള്‍റൗണ്ടര്‍ ഏഞ്ചലോ മാത്യൂസ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ സമീപിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വരുന്നിരുന്നു. വാര്‍ഷിക കരാര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട് താരങ്ങളും ബോര്‍ഡും തമ്മില്‍ പ്രശ്നം നിലനില്‍ക്കവേയാണ് മാത്യൂസിന്റെ വിരമിക്കല്‍ വാര്‍ത്തയും പുറത്തു വന്നത്. പുതിയ കരാര്‍ വ്യവസ്ഥയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് ഒപ്പു വെയ്ക്കാത്ത സീനിയര്‍ താരങ്ങളില്‍ മുപ്പത്തിനാലുകാരനായ മാത്യൂസും ഉണ്ടായിരുന്നു.

Surprised by Jayawardene's comments: Angelo Mathews responds to captaincy  criticism - Sports News

സെപ്റ്റംബര്‍ രണ്ടിനാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള പരമ്പര ആരംഭിക്കുന്നത്. ഏകദിന ടി20 മത്സരങ്ങളാണ് നാട്ടില്‍ നടക്കുന്ന പരമ്പരയില്‍ ലങ്ക ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിക്കുക.