ഇംഗ്ലീഷ് ടീം ഷാംപെയ്ന്‍ കുപ്പികള്‍ പൊട്ടിച്ചു, മൊയീനും ആദിലും ചെയ്തത്

ഏകദിന ലോക കപ്പ് ആദ്യമായി ഉയര്‍ത്തിയ ആവേശത്തില്‍ മതിമറന്നാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ലോകം നേട്ടം ആഘോഷിച്ചത്. കൂടുതല്‍ ബൗണ്ടറി നേടിയ ആനുകൂല്യത്തില്‍ അപ്രതീക്ഷിതമായി ലോക കിരീടം ഉയര്‍ത്താനായത് ആഘോഷത്തിന് മാറ്റ് കൂട്ടി.

ലോക കപ്പ് നേടിയതിന്റെ ആഘോഷങ്ങള്‍ ഇംഗ്ലണ്ടില്‍ തുടരുകയാണ്. ഇതിനിടെ ലോക കപ്പ് കിരീടം ഏറ്റുവാങ്ങി ഇംഗ്ലീഷ് താരങ്ങള്‍ നടത്തിയ ഒരു ആഘോഷത്തിന്റെ വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടുന്നത്. കിരീടം ഉയര്‍ത്തിയുള്ള ആഘോഷത്തിന്റെ ഭാഗമായി ഇംഗ്ലീഷ് താരങ്ങള്‍ ഷാംപെയ്ന്റെ കുപ്പി പൊട്ടിച്ചു.

എന്നാല്‍, അതിവേഗം മോയീന്‍ അലിയും ആദില്‍ റഷീദും ഈ ആഘോഷത്തില്‍ നിന്ന് ഓടി മാറി. ഇസ്ലാം മതവിശ്വാസികളായ താരങ്ങള്‍ ഷാംപെയ്ന്‍ പൊട്ടിച്ചുള്ള ആഘോഷങ്ങളില്‍ നിന്ന് മാറി നില്‍ക്കുന്നത് മുമ്പും ശ്രദ്ധ നേടിയിട്ടുണ്ട്.

Read more

2017-ല്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച ടെസ്റ്റ് പരമ്പര സ്വന്തമാക്കിയപ്പോഴും 2015-ല്‍ ആഷസ് പരമ്പര വിജയിച്ചപ്പോഴും ഇംഗ്ലീഷ് താരങ്ങള്‍ ഷാംപെയ്ന്‍ ആഘോഷത്തില്‍ നിന്ന് വിട്ടു നിന്നത് ആരാധകരുടെ പ്രശംസയ്ക്ക് കാരണമായിരുന്നു.