അയാള്‍ ബോളര്‍മാരുടെ ക്യാപ്റ്റന്‍, ഒട്ടേറെ...നല്ല ഓര്‍മ്മകള്‍ ; ടീമിന്റെ നായക വിവാദത്തില്‍ ഇന്ത്യയുടെ ഫാസ്റ്റ് ബോളര്‍

ഇന്ത്യയുടെ മൂന്‍ നായകന്‍ വിരാട് കോഹ്ലിയുടെ ഊര്‍ജ്ജം മറ്റു ടീമംഗങ്ങളേയും ബാധിക്കുമെന്നും അയാള്‍ ബോളര്‍മാരുടെ ക്യാപ്റ്റനുമാണെന്ന് ഇന്ത്യയുടെ ഫാസ്റ്റ് ബോളര്‍. എപ്പോഴും കളിയില്‍ ബോളര്‍മാര്‍ക്ക് പൂര്‍ണസ്വാതന്ത്ര്യം നല്‍കുകയും ചെയ്യും. എന്തെങ്കിലൂം പുതിയ കാര്യം വേണ്ടപ്പോള്‍ ഓരോരുത്തരോടും വന്ന് അഭിപ്രായം തേടും.

അനേകം സമയം ഞങ്ങള്‍ ഒരുമിച്ചു ചെലവഴിച്ചിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട അനേകം ഓര്‍മ്മകളുമുണ്ട്. അവയെല്ലാം ഇപ്പോഴും പച്ചപിടിച്ചു നില്‍ക്കുകയാണ്. അവയില്‍ ഒന്നോ രണ്ടോ എണ്ണം തിരഞ്ഞെടുക്കുക എന്നത് ഏറെ ദുഷ്‌ക്കരമായ ജോലിയാണ്. ഇന്ത്യന്‍ ഫാസ്റ്റ് ബോളര്‍ മൊഹമ്മദ് ഷമിയുടെ വാക്കുകളാണ് ഇവ. ജസ്പ്രീത് ബുംറയ്ക്ക് ഒപ്പം ഇന്ത്യയുടെ മികച്ച ബോളിംഗ് പങ്കാളിയായി ഷമി മാറിയത് വിരാട് കോഹ്ലിയുടെ നായകത്വത്തിന് കീഴിലായിരുന്നു.

അടുത്തിടെയായിരുന്നു ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരാട് കോഹ്ലി ഇറങ്ങിയത്. രണ്ടുവര്‍ഷമായി ക്രിക്കറ്റിന്റെ ഒരു ഫോര്‍മാറ്റിലും സെഞ്ച്വറി നേടാത്ത വിരാട് കോഹ്ലിയുടെ മങ്ങിയ ഫോമിനെക്കുറിച്ചും ഷമി പറഞ്ഞു. കേവലം ഒരു സെഞ്ച്വറിയല്ല ഒരു കളിക്കാരന്റെ മാഹാത്മ്യം ഒരു സെഞ്ച്വറി കൊണ്ടു വിവരിക്കാന്‍ കഴിയില്ലെന്നും അയാള്‍ ഒരു റണ്‍സ് പോലും നേടിയിട്ടില്ലെങ്കിലും അതൊന്നുമല്ല കളിക്കാരനെ നിര്‍ണയിക്കുന്നതെന്നും ഷമി പറഞ്ഞു.