ടി20യില്‍ ശ്രേയസിനെ തഴഞ്ഞു; കോഹ്‌ലിയെയും ശാസ്ത്രിയെയും വിമര്‍ശിച്ച് കൈഫ്

ഓസീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശ്രേയസ് അയ്യരെ പുറത്തിരുത്തിയ തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. താരങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും കോച്ച് രവി ശാസ്ത്രിയും പിന്നിലാണെന്ന് കൈഫ് പറഞ്ഞു. ഏകദിന പരമ്പരയില്‍ തിളങ്ങാതിരുന്ന ശ്രേയസിന് പകരം സഞ്ജു സാംസണെയാണ് ആദ്യ ടി20യില്‍ കളിപ്പിച്ചത്.

“ശ്രേയസ് നാലാം നമ്പറിലെ പ്രധാനപ്പെട്ട താരമാണ്. നാലാം നമ്പറില്‍ ഇറങ്ങി മത്സരം പൂര്‍ത്തിയാക്കാന്‍ കെല്‍പ്പുള്ളവനാണവന്‍. ഐപിഎല്ലിലും ന്യൂസീലന്‍ഡ് പര്യടനത്തിലും നോക്കുക. നാലാം നമ്പറില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ അവന് സാധിച്ചു. 50*,30* സ്‌കോറുകളുമായി ടീമിനെ ജയിപ്പിക്കാനും അവനായി. നാലാം നമ്പറില്‍ മികച്ച പ്രകടനമാണ് അവന്‍ നടത്തുന്നത്.”

मोहम्मद कैफ का कोरोना वॉरियर्स को सलाम,बोले जीने-मरने की इस लड़ाई में दूसरों को तवज्जो देना हिम्मत की बात - Takes humility to put others first in this battle for ...

“ഏകദിനത്തില്‍ ശ്രേയസിന് രണ്ടോ മൂന്നോ ഇന്നിംഗ്‌സില്‍ തിളങ്ങാനായില്ല. ഇതോടെ ആദ്യ ടി20 ടീമില്‍ നിന്ന് അവനെ മാറ്റി നിര്‍ത്തുന്നു. ഇതാണ് ഇന്ത്യന്‍ ടീമിന്റെ സംസ്‌കാരം. അത് ഞങ്ങള്‍ക്കെല്ലാം മനസിലായിട്ടുണ്ട്. ശ്രേയസിനെ ഒഴിവാക്കിയതില്‍ ഒരു അത്ഭുതവും കാണാനില്ല. ഇതാണ് കോഹ്‌ലിയുടെയും രവിയുടെയും ചിന്താഗതി. ഇക്കാര്യം കളിക്കാര്‍ക്കും അറിയാം. രണ്ട് ഇന്നിംഗ്സ് മതി ടീമില്‍ നിന്ന് പുറത്താകാനും കയറിക്കൂടാനും. അത് താരങ്ങള്‍ക്കറിയാം” കൈഫ് പറഞ്ഞു. ഐ.പി.എല്ലില്‍ കൈഫ് സഹ പരിശീലകനായ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്‍റെ നായകനാണ് ശ്രേയസ്.

Sanju Samson

ഏകദിനത്തില്‍ മൂന്ന് മത്സരത്തിലും ശ്രേയസിന് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഭേദപ്പെട്ട രീതിയില്‍ തുടങ്ങുമെങ്കിലും മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തും മുമ്പെ ശ്രേയസ് മടങ്ങിയിരുന്നു. അതാണ് ടി20 ടീമില്‍ നിന്ന് ശ്രേയസിനെ തഴയാനുള്ള കാരണം. ടി20യില്‍ ശ്രേയസിന് പകരം ഇറങ്ങിയ സഞ്ജു 15 ബോളില്‍ 23 റണ്‍സ് നേടിയിരുന്നു.