'കടക്ക് പുറത്ത്' അസ്ഹറുദ്ദീനോട് ക്രിക്കറ്റ് അസോസിയേഷന്‍

ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ മീറ്റിങ്ങില്‍ പങ്കെടുക്കാനെത്തിയ മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീനെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിന് പുറത്ത് തടഞ്ഞുനിര്‍ത്തി. മുന്‍ ഇന്ത്യന്‍ നായകന്‍ അസോസിയേഷന്റെ പ്രത്യേക ജനറല്‍ മീറ്റിങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് നാടകീയമായ സംഭവങ്ങള് അരങ്ങേറിയത്.

അസോസിയേഷന്‍ മീറ്റിങ്ങില്‍ അസ്ഹറുദ്ദീന് പങ്കെടുക്കാന്‍ കഴിയില്ല എന്ന തീരുമാനത്തെ തുടര്‍ന്ന് താരം തിരിച്ച്‌പോവുകയായിരുന്നു.ജസ്റ്റിസ് ലോധ കമ്മിറ്റിയുടെ പുതിയ തീരുമാനങ്ങളനുസരിച്ച് യോഗം ചേരുന്നതിനിടെയാണ് അസ്ഹര്‍ പങ്കെടുക്കുന്നതിനെ സംബന്ധിച്ച് ആശങ്കകളുയരുകയും അസഹ്‌റുദ്ദീന് പുറത്ത് ഒരു മണിക്കൂറോളം കാത്തു നില്ക്കേണ്ടതായും വന്നതും.

“യോഗത്തില്‍ പങ്കെടുക്കാന്‍ അവരെന്നെ സമ്മതിച്ചില്ല. ഒരു മിക്കൂറോളം കാത്ത് നില്‍ക്കുകയായിരുന്നു ഞാന്‍. എന്നെ അപമാനിക്കുന്നതിന് തുല്യാമാണിത്. പത്തുവര്ഷത്തോളമാണ് ഇന്ത്യന്‍ ടീമിന്റെ നായക സ്ഥാനത്ത് ഞാനുണ്ടായത്. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എനിക്കും കഴിയും. അതിനാണ് ഞാന്‍ ഇവിടെ എത്തിയതും” തിരിച്ച് പോകുന്നതിനു മുന്നായി അസ്ഹര്‍ ഹൈദ്രബാദ് ക്രിക്ക്രറ് അസോസിയേഷന്‍ അംഗങ്ങളോട് പറഞ്ഞു.

യോഗത്തിന്റെ നിയമസാധുതയെയും അസ്ഹറുദ്ദീന്‍ ചോദ്യം ചെയ്തു. ലോധ കമ്മിറ്റിയുടെ ഇത്തരം നിര്‍ദ്ദേശങ്ങള്‍ ആശ്ചര്യപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

1990 മുതല്‍ 1999 വരെയുള്ള കാലയളവില്‍ ഇന്ത്യന്‍ ടീമിന്റെ നായകനായിരുന്നു മുഹമ്മദ് അസ്ഹറുദ്ദീന്‍. 47 ടെസ്റ്റ് മത്സരങ്ങളിലും 174 ഏകദിന മത്സരങ്ങളുമാണ് ഇന്ത്യയെ അസ്ഹ്‌റുദ്ദീന്‍ നയിച്ചത്.