സ്റ്റോക്‌സിന്റെ കുറ്റി തകര്‍ത്തത് 'നൂറ്റാണ്ടിന്റെ യോര്‍ക്കര്‍'

ലോക കപ്പ് ക്രിക്കറ്റില്‍ ബദ്ധവൈരികളായ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും ഏറ്റുമുട്ടിയപ്പോള്‍ കളിക്കത്തില്‍ ആരാധകര്‍ ഉദ്ദേശിച്ചത്ര തീപ്പൊരിയൊന്നും ഉയര്‍ന്നില്ല. ലോക കപ്പ് ഫേവറൈറുകളായിരുന്ന ഇംഗ്ലണ്ട് നിറം മങ്ങിയപ്പോള്‍ ഓസ്‌ട്രേലിയ മത്സരം അനായാസം കൈപ്പിടിയില്‍ ഒതുക്കുകയായിരുന്നു.

മത്സരത്തില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തിയത് മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ഒരു തുല്യതയില്ലാത്ത യോര്‍ക്കറായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ ബെന്‍ സ്റ്റോക്‌സിന്റെ പ്രതിരോധം തകര്‍ത്ത യോര്‍ക്കര്‍ കാണികള്‍ക്ക് തുല്യതയില്ലാത്ത കാഴ്ച്ചാനുഭവമാണ് സമ്മാനിച്ചത്.

മുന്‍നിര തകര്‍ന്നപ്പോഴും സ്റ്റോക്‌സ് ക്രീസിലുള്ളിടത്തോളം ഇംഗ്ലണ്ടിന് വിജയപ്രതീക്ഷയുണ്ടായിരുന്നു. സ്റ്റോക്‌സും വോക്‌സും ചേര്‍ന്ന് 50 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി ഓസീസിന് ഭീഷണിയായി ക്രീസില്‍ നില്‍ക്കുമ്പോള്‍ ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച്, മിച്ചല്‍ സ്റ്റാര്‍ക്കിനെ ബൗളിംഗിനായി വിളിച്ചു.

ക്യാപ്റ്റന്റെ വിശ്വാസം കാത്ത് 37ാം ഓവറിലെ അവസാന പന്തില്‍ സ്റ്റാര്‍ക്ക് സ്റ്റോക്‌സിനെ പുറത്താക്കി. 145 കിലോ മീറ്റര്‍ വേഗത്തിലെറിഞ്ഞ ഒരു ഇന്‍സ്വിംഗിംഗ് യോര്‍ക്കറിലൂടെയാണ് സ്റ്റാര്‍ക്ക് സ്റ്റോക്‌സിന്റെ പ്രതിരോധം തകര്‍ത്തത്.

89 റണ്‍സെടുത്ത സ്റ്റോക്‌സ് വീണതോടെ ഇംഗ്ലണ്ട് പരാജയം ഉറപ്പിച്ചു. ആ കാഴ്ച്ച കാണാം.