എന്നെ പരിശീലകനാക്കിയത് "അബദ്ധം", യോഗ്യൻ അദ്ദേഹമാണ്; തുറന്നുപറഞ്ഞ് ശാസ്ത്രി

2021 ലെ ടി20 ലോകകപ്പിന് ശേഷമാണ് മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി ടീം ഇന്ത്യയുടെ ജോലി ഉപേക്ഷിച്ചത്. കിരീടം ജയിക്കാനെത്തിയ കോഹ്ലി പട ചിരവൈരികളായ പാകിസ്താനോടും കിവീസിനോടും തോറ്റാണ് പുറത്തായത്. ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നിവിടങ്ങളിലെ ചരിത്ര വിജയങ്ങൾ ഉൾപ്പടെ പല വിജയങ്ങളും നേടിയ ടീമിനെ പരിശീലിപ്പിക്കാനായത് ശാസ്ത്രിയുടെ കരിയറിലെ ഒരു പൊൻതൂവൽ തന്നെയാണ്.

സ്ഥാനം ഒഴിഞ്ഞ ശേഷം പഴയ കമന്റേറ്റർ റോളിൽ സജീവമാണ് ഇപ്പോൾ. തന്നെ പരിശീലകനാക്കിയത് ” അബദ്ധം” ആയിരുന്നു എന്നും ദ്രാവിഡാണ് എന്തുകൊണ്ടും സ്ഥാനാതിരിക്കാൻ യോഗ്യൻ എന്നും ശാസ്ത്രി പറയുന്നു.

“എനിക്ക് ശേഷം രാഹുലിനേക്കാൾ മികച്ച ഒരാൾ സ്ഥാനം ഏറ്റെടുക്കാനില്ല. എനിക്ക് പരിശീലന സ്ഥാനം അബദ്ധത്തിൽ ലഭിച്ചതാണ്.. കമന്ററി ബോക്സിൽ ഇരുന്ന എന്നോട് അത് ഏറ്റെടുക്കാൻ പറയുക ആയിരുന്നു. പക്ഷേ, രാഹുൽ ഒരു നല്ല സിസ്റ്റത്തിലൂടെയാണ് വന്നത്.

“അയാൾ കഠിനമായി അദ്ധ്വാനിച്ചവനാണ്. അണ്ടർ 19 പരിശീലക സ്ഥാനം ഒഴിഞ്ഞ ശേഷമാണ് ഇപ്പോൾ പ്രധാന ടീമിന്റെ ഭാഗം ആയിരിക്കുന്നത്. രാഹുൽ പറയുന്നത് ടീം കേട്ടുതുടങ്ങിയാൽ ടീം വേറെ ലെവലാകും.”

Read more

തനിക്ക് ശേഷം വന്ന രാഹുൽ  ടീം അടിപൊളിയാക്കും എന്ന് ശാസ്ത്രി നേരത്തെ പറഞ്ഞിരുന്നു.